Advertisement

ഇന്ത്യയുടെ മത്സരങ്ങൾ പുറത്തുവച്ച് നടത്തുന്നതിനോടും ബിസിസിഐയ്ക്ക് യോജിപ്പില്ല; ഏഷ്യാ കപ്പ് റദ്ദാക്കിയേക്കും

May 1, 2023
Google News 2 minutes Read
asia cup cancellation bcci

ഇക്കൊല്ലം പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ വേരെ ഏതെങ്കിലും രാജ്യത്തുവച്ച് നടത്താമെന്ന പിസിബിയുടെ തീരുമാനത്തോട് ബിസിസിഐക്ക് യോജിപ്പില്ലാത്തതിനെ തുടർന്നാണ് ഏഷ്യാ കപ്പ് റദ്ദാക്കാനുള്ള ആലോചനകൾ ആരംഭിച്ചതെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ഇക്കൊല്ലം സെപ്തംബറിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. (asia cup cancellation bcci)

Read Also: ഐപിഎൽ: ബാംഗ്ലൂരിന് ഇന്ന് ജയിക്കണം; എതിരാളികൾ ലക്നൗ

ഇന്ത്യയുടെ മത്സരങ്ങൾ പുറത്തുവച്ച് നടത്തുന്ന ഹൈബ്രിഡ് മോഡലിൽ ഏഷ്യാ കപ്പ് നടത്താം എന്നതിലുറച്ചു നിൽക്കുകയാണ് പിസിബി. പൂർണമായി വേദി മാറ്റുന്നതിനോട് പിസിബിയ്ക്ക് യോജിപ്പില്ല. ഇത് 2025 ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ടും പിസിബിയ്ക്ക് തിരിച്ചടിയാവുമെന്നാണ് കരുതപ്പെടുന്നത്. 2025ൽ പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയർ.

ഇതിനിടെ, അഞ്ച് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ടൂർണമെൻ്റിന് ബിസിസിഐ തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. ഏഷ്യാ കപ്പ് നടക്കേണ്ട അതേ സമയത്താവും ഈ ടൂർണമെൻ്റ് നടക്കുക. ഇത്തരത്തിൽ ഒരു പുതിയ ടൂർണമെൻ്റ് ആരംഭിച്ച് ഏഷ്യാ കപ്പ് നിർത്തലാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം എന്നാണ് സൂചന.

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ മത്സരങ്ങൾ ബംഗ്ലാദേശിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങളിൽ മറ്റേതെങ്കിലും രാജ്യത്തുവച്ച് നടത്താൻ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പിസിബിയുടെ തീരുമാനം. എന്നാൽ, ഏഷ്യാ കപ്പ് റദ്ദാക്കിയാൽ ഈ തീരുമാനം എന്താവുമെന്നത് വ്യക്തമല്ല.

Read Also: ‘നോട്ട് ഫിനിഷ്ഡ്’; കേദാർ ജാദവിനെ ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീം സൂപ്പർ 4ലേക്കും സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ ഫൈനലിലേക്കും മുന്നേറും. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ഏകദിന ടൂർണമെൻ്റാണ് ഇക്കൊല്ലം നടക്കുക. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ.

Story Highlights: asia cup cancellation bcci tournament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here