ചൂതാട്ടം; ഇഡിയുടെ നോട്ടപ്പുള്ളിയായ ചികോട്ടി പ്രവീൺ അടക്കം 83 ഇന്ത്യക്കാർ തായ്ലൻഡിൽ അറസ്റ്റിൽ
ചൂതുകളിക്കാരനും കസീനോ സംഘാടകനുമായ ചികോട്ടി പ്രവീൺ അടക്കം 83 ഇന്ത്യക്കാർ തായ്ലൻഡിൽ അറസ്റ്റിൽ. തായ്ലൻഡിലെ പട്ടായയിൽ, ഒരു ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഹോട്ടലിൽ വലിയ രീതിയിലുള്ള ചൂതാട്ടം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇവരിൽ നിന്ന് പണവും 20 കോടി രൂപയോളം വിലമതിക്കുന്ന ഗെയിമിങ്ങ് ചിപ്പുകളും പിടികൂടി.
ഡിറ്റക്ടീവുകളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ 27 മുതൽ മെയ് 1 വരെ നിരവധി ഇന്ത്യക്കാർ ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചു. ചൂതാട്ടത്തിനായി അവർ ഒരു കോൺഫറൻസ് റൂമും ബുക്ക് ചെയ്തിരുന്നു എന്നും പൊലീസ് അറിയിച്ചു. പൊലീസെത്തിയപ്പോൾ ഇവർ ചൂതുകളിയിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 83 ഇന്ത്യക്കാരെയും 6 തായ് സ്വദേശികളെയും 4 മ്യാന്മർ സ്വദേശികളെയും പൊലീസ് പിടികൂടി.
Story Highlights: Gambler Indian nationals arrested Thailand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here