എഐ ക്യാമറ അഴിമതി മുഖ്യമന്ത്രി നേരിട്ട് നടത്തിയത്; ആരോപണവുമായി കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എഐ ക്യാമറ അഴിമതി മുഖ്യമന്ത്രി നേരിട്ട് നടത്തിയതാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ബന്ധുവാണ് കടലാസ് കമ്പനി ഡയറക്ടര്‍ എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.(Pinarayi vijayan has role in AI Camera Scam says K. Surendran)
എഐ ക്യാമറയില്‍ എല്ലാ അഴിമതിയും ക്ലിഫ് ഹൗസുമായി കേന്ദ്രീകരിച്ചാണ് നടക്കുത്. കേരളത്തെ അവഗണിക്കുന്നെന്ന പ്രചാരണം ഇനി വിലപ്പോകില്ല.മുഖ്യമന്ത്രിയും പരിവാരങ്ങളുമാണ് ഈ അഴിമതിയുടെ ഗുണഭോക്താക്കളെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പ്രധാനമന്ത്രിയെ എതിര്‍ക്കേണ്ടത് വസ്തുതകള്‍ കൊണ്ടാണ് എന്നും ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു.
അതേസമയം എഐ ക്യാമറ ഇടപാടില്‍ എസ്ആര്‍ഐടി ഉണ്ടാക്കിയ പുറംകരാര്‍ വ്യവസ്ഥകളെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് സമ്മതിച്ച് കെല്‍ട്രോണ്‍ രംഗത്തെത്തി.. വിവാദങ്ങള്‍ക്കൊടുവില്‍ ടെണ്ടര്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടും എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ വിശദാംശങ്ങളും കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയും ട്രോയ്‌സും പദ്ധതി നിര്‍വ്വഹണത്തില്‍ പ്രധാന പങ്കാളികളെന്ന് വ്യക്തമാക്കുന്നതാണ് എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ രേഖ.
Story Highlights: Pinarayi vijayan has role in AI Camera Scam says K. Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here