യു.എ.ഇയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്; ഡീസൽ നിരക്കിൽ കുറവ്

യു.എ.ഇയിൽ മെയ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് യു.എ.ഇയിൽ എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. തിങ്കളാഴ്ച മുതൽ പുതുക്കി നിശ്ചയിച്ച നിരക്ക് പ്രകാരമായിരിക്കും രാജ്യത്ത് പെട്രോളും ഡീസലും ലഭിക്കുക.(uae petrol prices increase by 5)
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ നിരക്കിൽ നേരിയ വർധനവുണ്ട്. അതേസമയം ഡീസൽ നിരക്ക് കുറയും. ഇന്ന് മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.16 ദിർഹമാണ് നിരക്ക്. ഏപ്രിലിൽ ഇത് 3.01 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് 3.05 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് 2.90 ദിർഹമായിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഏപ്രിലിൽ 2.82 ദിർഹമായിരുന്ന ജി. ഇ-പ്ലസ് 91 പെട്രോള്‍ 2.97 ദിർഹമായാണ് വർധിച്ചത്. എന്നാൽ ഡീസൽ വിലയിൽ കുറവുണ്ട്. കഴിഞ്ഞ മാസം 3.03 ദിർഹമായിരുന്ന ഡീസലിന് മെയ് മാസത്തിൽ 2.91 ദിർഹമാണ് നിരക്ക്.
Story Highlights: uae petrol prices increase by 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here