അസം പൊലീസില്‍ 300 മുഴുകുടിയന്മാര്‍; സ്വയം വിരമിക്കാനുള്ള അവസരം നല്‍കുമെന്ന് അസം മുഖ്യമന്ത്രി

സ്ഥിരമായി മദ്യപിച്ചെത്തുന്ന മൂന്നൂറോളം പൊലീസുകാര്‍ക്ക് സ്വമേധയാ ജോലിയില്‍ നിന്ന് പിരിഞ്ഞുപോകാനുള്ള അവസരം നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശര്‍മ. പൊലീസ് ഉദ്യോഗസ്ഥര്‍ അമിതമായി മദ്യപിക്കുന്നുവെന്നും അതവരുടെ ജനസേവനത്തെ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഇത്തരം പൊലീസുകാര്‍ക്കെതിരെ ജനങ്ങളില്‍ നിന്ന് വ്യാപകമായ പരാതികളുണ്ട്. അതിനാലാണ് നടപടിയെടുക്കുന്നത്. മദ്യപിച്ച് കൃത്യവിലോപം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേരത്തെ തന്നെ നിയമമുണ്ട്. പക്ഷേ ഇതിനുമുന്‍പ് ഇവ നടപ്പാക്കിയിട്ടില്ല’ മുഖ്യമന്ത്രി പ്രതികരിച്ചു.
സ്ഥിരമായി മദ്യപിച്ചെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കാനുള്ള വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം നല്‍കും. നേരത്തെയും ഇത്തരം പൊലീസുകാര്‍ സര്‍വീസില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. സ്ഥിരമായി മദ്യപിക്കുന്നത് അവരുടെ ആരോഗ്യത്തെ പോലും സാരമായി ബാധിക്കും. അതുകൊണ്ടാണ് വിആര്‍എസ് നല്‍കാനുള്ള തീരുമാനം. മൂന്നൂറോളം പേര്‍ വിരമിക്കുമ്പോള്‍ പുതിയ റിക്രൂട്ട്‌മെന്‍ര് നടത്തും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ നടക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: 300 cops to be given VRS for habitual drinking Assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here