Advertisement

ദി കേരള സ്റ്റോറിക്ക് എതിരായ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മെയ് 5ലേക്ക് മാറ്റി; അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം തള്ളി

May 2, 2023
Google News 3 minutes Read
Kerala HC Refuses To Stay Release Of The Kerala Story

ദി കേരള സ്റ്റോറിക്ക് എതിരായ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മെയ് 5 ലേക്ക് മാറ്റി. അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. വി.ആർ അനൂപാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ടീസർ തെറ്റായ സന്ദേശം നൽകുന്നുവെന്ന് ഹർജിക്കാരന്റെ വക്കീൽ കോടതിയിൽ വാദിച്ചു. സിനിമയുടെ ടീസർ സിനിമയുടെ മുഖമാണെന്നും സാമുദായിക സ്പർധ വളർത്തുന്ന ഘടകങ്ങളാണ് ടീസറിലുള്ളതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു. ( Kerala HC Refuses To Stay Release Of The Kerala Story ).

ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. സിനിമ വിദ്വേഷ പ്രസം​ഗത്തിന്റെ ഭാ​ഗമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേർക്കാനാവില്ലെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാൻ ഹർജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് നിർദ്ദേശിച്ചു. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹർജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

Read Also: ‘മതം മാറ്റിയത് 3 പെൺകുട്ടികളെ,32,000 അല്ല’; ‘ദി കേരള സ്റ്റോറി’ യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തി

അതേസമയം, ജെഎൻയുവിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് എ ബി വി പി അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതുവിധേനയും പ്രദർശനം തടയുമെന്ന നിലപാടിലാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ. ഇന്ന് വൈകിട്ട് 4 മണിക്കാണ് കേരള സ്റ്റോറി എ ബി വി ബി പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലാണ് പ്രദർശനം.

കേരളത്തിലെ നിർബന്ധിത മത പരിവർത്തനവും ലൗ ജിഹാദും വ്യക്തമാക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി എന്നാണ് എ ബി വി പിയുടെ നിലപാട്. എന്നാൽ പ്രദർശനം തടയുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. സിനിമയുടെ പ്രദർശനം കേരളത്തിൽ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഐഎസ് സ്വാധീനം കേരളത്തിൽ ശക്തമാണ്. സിനിമയെ സിനിമയായി കാണണമമെന്നും ദി കേരള സ്റ്റോറി കാണേണ്ടവർ കാണട്ടെ എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരള സ്റ്റോറി സിനിമയാണെന്നും ചരിത്രപുസ്തകമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ‘സിനിമയെ ആ നിലയിൽ കാണണം. എന്തിനാണിത്ര വേവലാതി. ക്രിസ്ത്യാനികളെ ആക്രമിക്കുന്ന നാടകത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുമതി കൊടുക്കുന്നവരാണ് കേരള സ്റ്റോറിയെ എതിർക്കുന്നതെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി.

Story Highlights: Kerala HC Refuses To Stay Release Of The Kerala Story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here