Advertisement

വന്ദേഭാരതിന് കല്ലെറിഞ്ഞു; ഇന്ത്യയിലെ ഏറ്റവും വിവരമുള്ള സമൂഹമാണ് മലയാളി എന്ന വിശ്വാസം ഭൂലോക മണ്ടത്തരം: ഹരീഷ് പേരടി

May 2, 2023
Google News 3 minutes Read
Stones were thrown at Vandebharat; Hareesh peradi

ഇന്ത്യയിലെ ഏറ്റവും വിവരമുള്ള, പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്ന നമ്മുടെ വിശ്വാസം ഭൂലോക മണ്ടത്തരമെന്ന് ഹരീഷ് പേരടി. വന്ദേഭാരതിന് നേരേ കല്ലെറിഞ്ഞ വിഷയത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു ഹരീഷ് പേരടി.(Stones were thrown at Vandebharat- hareesh peradi fb post)

വന്ദേഭാരത് പോലെ യാത്ര സൗകര്യമുള്ള വേഗതയുള്ള തീവണ്ടിയ്‌ക്ക് നേരേ കല്ലെറിഞ്ഞ ശേഷം നമ്മൾ അതിന് രാഷ്‌ട്രിയ നിറം കൊടുക്കുമെന്നും എന്നിട്ട് സമൂഹത്തിൽ വിള്ളലുണ്ടാക്കും. ആവിഷ്‌ക്കാര സ്വതന്ത്ര്യം ഒക്കെ നമ്മുടെ സൗകര്യപോലെ നമ്മൾ വ്യഖ്യാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതങ്ങളില്ലായിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനേ എന്ന് പ്രസംഗിച്ച് വോട്ടിന് വേണ്ടി മത നേതാക്കൾ തിണ്ണ നിരങ്ങും.യഥാർത്ഥത്തിൽ മതങ്ങളല്ല..ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്.പുരോഗമന കപടവേഷക്കാരാണ്.ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ നമ്മളെ മലയാളം പഠിപ്പിച്ച മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചൻ പറമ്പിൽ ജനിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ മക്കളാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്

ഇന്ത്യയിലെ ഏറ്റവും വിവരമുള്ള,പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്നാണ് നമ്മൾ വിശ്വസിക്കുന്ന ഭൂലോക മണ്ടത്തരം..വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്ര സൗകര്യമുള്ള വേഗതയുള്ള തീവണ്ടിക്കുനേരെ തിരൂരിൽ വെച്ച് കല്ലെറിഞ്ഞ് അത് സംഘികളുടെയും സുഡാപ്പികളുടെയും ആസുത്രിത നിക്കമാണെന്ന് ആരോപിച്ച് സമൂഹത്തിൽ നമ്മൾ വിള്ളലുണ്ടാക്കും…ആവിഷ്ക്കാര സ്വതന്ത്ര്യം നമ്മുടെ സൗകര്യപോലെ വ്യഖ്യാനിക്കും..മതങ്ങളില്ലായിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനേ എന്ന് പ്രസംഗിച്ച് വോട്ടിന് വേണ്ടി മത നേതാക്കളുടെ തിണ്ണ നിരങ്ങും…യഥാർത്ഥത്തിൽ മതങ്ങളല്ല..ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്..പുരോഗമന കപടവേഷക്കാരാണ്..മതേതരത്വം എന്ന വാക്ക് നാഴികക്ക് നാൽപത് വട്ടം ഉപയോഗിക്കുന്ന കപട പുരോഗമന വാദികളാണ്…ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ നിങ്ങൾ..നമ്മളെ മലയാളം പഠിപ്പിച്ച മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചൻ പറമ്പിൽ ജനിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ മക്കളാവില്ല…ഇവിടെ മതസൗഹാർദത്തിന്റെ കാലിക പ്രസ്ക്തി മനസ്സിലാക്കാത്ത കള്ളൻമാരായി അടുത്ത തലമുറക്കുമുന്നിൽ തലതാഴ്ത്തേണ്ടിവരും

Story Highlights: Stones were thrown at Vandebharat- hareesh peradi fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here