Advertisement

ജോലിസമയത്ത് സെക്രട്ടറിയേറ്റ് സിപിഐഎം അനുകൂല സംഘടനയുടെ സെമിനാർ

May 3, 2023
Google News 2 minutes Read
Seminar at Secretariat

ജോലിസമയത്ത് സെമിനാർ സംഘടിപ്പിച്ച് സിപിഐഎം അനുകൂല സംഘടന. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയോഷൻറെ ഗോൾഡൻ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് സെമിനാർ സംഘടിപ്പിച്ചത്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയായിരുന്നു സെമിനാറിൽ പ്രധാന പ്രഭാഷകൻ. സെക്രട്ടറിയേറ്റിനോട് ചേർന്നുള്ള സെൻററൽ സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 1.15മുതലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ മുഖ്യപ്രഭാഷകനായ സീതാറാം യെച്ചൂരി എത്തിയപ്പോൾ മണി രണ്ട് കഴിഞ്ഞു.

1.15 മുതൽ 2.15 വരെയാണ് ഭക്ഷണ സമയം. എന്നാൽ, രണ്ട് മണിയോടെ ആരംഭിച്ച പരിപാടി അവസാനിച്ചത് മൂന്ന് മണിക്കായിരുന്നു. ജോലിയെടുക്കേണ്ട ഏകദേശം മുക്കാൽമണിക്കൂറോളം സമയമാണ് ജീവനക്കാർ പരിപാടിക്കായി ചെലവഴിച്ചത്. Employees Attended Seminar Conducted During Work Hours

Read Also: ബി.ജെ.പിയുടെ വർ​ഗീയതയ്ക്കെതിരെ പോരാടുന്ന എം.പിയാണ്‌ ജോൺ ബ്രിട്ടാസ്; അമിത് ഷായെ വിമർശിച്ച ബ്രിട്ടാസിന് പിന്തുണയുമായി സിപിഐഎം

എന്നാൽ, ഉച്ച ഭക്ഷണ സമയത്താണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നാണ് സംഘടകർ പറയുന്നത്. എന്നാൽ, രണ്ടു മണിയ്ക്ക് ആരംഭിച്ച പരിപാടി അവസാനിക്കുമ്പോൾ മൂന്ന് മണി കഴിഞ്ഞിരുന്നു. ജീവനക്കാരെ നിർബന്ധിച്ചല്ല സെമിനാറിലേക്ക് കൊണ്ട് പോയതെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയോഷൻ വ്യക്തമാക്കി. ജീവനക്കാരെ ക്ഷണിച്ചിരുന്നു. തുടർന്നാണ് അവർ സെമിനാറിലേക്ക് എത്തിയതെന്ന് അവർ കൂട്ടിച്ചേർത്തു. ജീവനക്കാരെ സിപിഐഎം അനുകൂല സംഘടന നിർബന്ധിച്ച് പരിപാടിക്കെത്തിച്ചതാണെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.

Story Highlights: Employees Attended Seminar Conducted During Work Hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here