Advertisement

കേരള സ്റ്റോറിയുടെ കഥക്ക് തെളിവുകൾ ഉണ്ട്; വിഷയം ചർച്ച ചെയ്യപ്പെടേണ്ടത്; നിർമാതാവ് വിപുൽ ഷാ

May 3, 2023
Google News 2 minutes Read
Vipul Amrutlal Shah and the kerala story

സിനിമയുടെ കഥ യാഥാർഥ്യമാണെന്നും തെളിവുകൾ ലഭ്യമാണെന്നും വിവാദ സിനിമ കേരള സ്റ്റോറിയുടെ നിർമാതാവ് വിപുൽ ഷാ. ആജ് തകിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഷോയിലാണ് നിർമാതാവ് തന്റെ നിലപാട് വ്യക്തമാക്കിയത്. കഥ കെട്ടിപ്പടുത്തതെന്ന് പറയുന്നവർ ആരും സിനിമ കണ്ടിട്ടില്ല. അതിന് മുൻപ് തന്നെ അവർ തീരുമാനിക്കുകയാണ് സിനിമ വസ്തുത വിരുദ്ധമാണെന്ന്. രാജ്യത്ത് അധികം ആരും അറിയാത്ത, എന്നാൽ പ്രധനപ്പെട്ട ഒരു സംഭവമാണിത്. ഈ വിഷയം ചർച്ച ചെയ്യേണ്ട ഒന്നാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. Kerala Story Film Producer Vipul Shah on Controversy

മൂന്ന് വർഷം മുൻപാണ് ഈ സിനിമ ചെയ്യുന്നതിനുള്ള തീരുമാനം എടുത്തത്. ഇത് റീലിസിനോട് അടുക്കുമ്പോൾ തെരഞ്ഞെടുപ്പ് വരുമെന്ന് ആൻ ആരറിഞ്ഞു എന്ന് അദ്ദേഹം ചോദിച്ചു. യഥാർത്ഥ കഥയിൽ നിന്നാണ് സിനിമയുടെ ഓരോ സീനുകളും ചെയ്തിട്ടുള്ളത്. മൂന്ന് പെൺകുട്ടികളുടെ കഥയാണിത്. അഫ്ഗാനിസ്താനിലെ ജയിലിൽ കഴിയുന്ന ഒരാൾ, ആത്മഹത്യ ചെയ്ത ഒരാൾ, കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ട മറ്റൊരാൾ. ഇവരുടെ കഥയാണ് സിനിമ. എല്ലാറ്റിനും തെളിവുകൾ കയ്യിലുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ഈ സിനിമ കാണുമെന്ന് കരുതുന്നതായി നിർമാതാവ് വ്യക്തമാക്കി.

വിവാദമായ ദി കേരള സ്റ്റോറിയയിൽ പറയുന്ന 32000 എന്നത് കൃത്യമായ ഒരു കണക്ക് അല്ലെന്ന് ദി കേരള സ്റ്റോറി സംവിധായകൻ സുദിപ്തോ സെൻ അറിയിച്ചിരുന്നു. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി സംഘടിപ്പിച്ച സിനിമയുടെ പ്രദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 32000 പെൺകുട്ടികൾ എന്ന സംഖ്യ അല്ല ഇവിടെ വിഷയം. 32000 പേരായാലും 3 പേരായാലും വിഷയം ഗൗരവമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ജെഎൻയുവിലെ കേരള സ്റ്റോറി പ്രദർശനം ഗൗരവകരം; സൗകര്യം ഒരുക്കിയത് ജനാധിപത്യ വിരുദ്ധതയെന്ന് എ എ റഹീം

ഇതേ സമയം, വിവാദമായ ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് തമിഴ്നാട് ഇൻ്റലിജൻസ് വിഭാ​ഗം അറിയിച്ചു. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധത്തിനും സംഘർഷത്തിനും സാധ്യതയുണ്ടെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Story Highlights: Kerala Story Film Producer Vipul Shah on Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here