മാഹിയിൽ നിന്ന് വിദേശ മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

മാഹിയിൽ നിന്നും ബിദേശ അംധ്യം കുറഞ്ഞ വിലക്ക് വാങ്ങി നാട്ടിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. കുറഞ്ഞ വിലയ്ക്ക് മദ്യം നാട്ടിലെത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് നാദാപുരത്തു നിന്ന് ഇവർ അറസ്റ്റിലാകുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. കൈവേലി സ്വദേശി വിജേഷ്, കൊയിലാണ്ടി സ്വദേശി ശേഖരൻ എന്നിവരാണ് അറസ്റ്റിലായത്. Two Arrested for Smuggling Foreign Liquor from Mahi
Read Also: തിരുവനന്തപുരം നഗരത്തിൽ ഡ്രൈ ഡേ ദിനങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് മദ്യവില്പന; യുവാവ് അറസ്റ്റിൽ
കൈവേലി സ്വദേശി വിജേഷ് തന്റെ സ്കൂട്ടറിലാണ് മാഹിയിൽ മാത്രം വിൽക്കാൻ അധികാരമുള്ള മദ്യം കുപ്പിയിലാക്കി നാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. ബുസൈലോടെയാണ് ശേഖരൻ മദ്യം കടത്താൻ ശ്രമിച്ചത്. ഏഴ് ലിറ്ററോളം മദ്യം അദ്ദേഹത്തിൽ നിന്നും പിടികൂടി. കഴിഞ്ഞ കുറച്ചു കാലമായി ഇരുവരും നിരന്തരമായി മദ്യം കടത്തുന്നതായുള്ള വിവരം എക്‌സൈസിന് ലഭിച്ചിരുന്നു.
Story Highlights: Two Arrested for Smuggling Foreign Liquor from Mahi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here