കശുവണ്ടി തൊഴിലാളിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

കശുവണ്ടി തൊഴിലാളിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. കൊല്ലം ശാസ്താംകോട്ടയിലെ ശൂരനാടാണ് സംഭവം. പത്തനംതിട്ട ഊന്നുകൽ പള്ളിക്ക് സമീപം ബിജു ഭവനിൽ ബിജുവാണ് (47) അറസ്റ്റിലായത്. ഭാര്യ വീടായ കരുനാഗപ്പള്ളി തൊടിയൂർ വില്ലേജിൽ തൊടിയൂർ വടക്ക് വല്ലാറ്റൂർ വടക്കതിൽ വീട്ടിൽ നിന്നാണ് ബിജുവിനെ ശൂരനാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 29ന് വൈകിട്ട് 5.30ഓടെ ശൂരനാട് വടക്ക് ഇടപ്പനയം കൃപാ കാഷ്യു ഫാക്ടറിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ചന്ദ്രികയുടെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്. സ്കൂട്ടർ കേടായതായി പറഞ്ഞ് വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം കശുഅണ്ടി തൊഴിലാളിയുടെ മാല പൊട്ടിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Read Also: മാല പൊട്ടിച്ച് ആക്രമിക്കാൻ ശ്രമം; കള്ളനെ കീഴ്‌പ്പെടുത്തി എഴുപത്തഞ്ചുകാരി വിജയലക്ഷ്മിയമ്മ
പോരുവഴി പെരുവിരുത്തി മലനടയിൽ വച്ച് ഇടയ്ക്കാട് ലീലാഭവനംവീട്ടിൽ വാസുദേവന്റെ ഭാര്യ ലീലാമ്മയുടെ രണ്ടര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചകേസിലെ പ്രതിയും ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ശൂരനാട് ഐ.എസ്. എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ.രാജൻബാബു, സി.പി.ഒമാരായ ശ്രീകാന്ത്, പ്രമോദ്, ബിജു ലാൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Young man arrested for stealing woman’s Gold Chain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here