കൊല്ലത്ത് വാക്കുതർക്കത്തിനിടെ ഭാര്യ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു; ഭർത്താവ് മരിച്ചു
കൊല്ലം കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശിയായ സാജുവാണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Wife Killed husband at Kollam Kadakkal)
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഒരു വർഷമായി സാജുവും ഭാര്യ പ്രിയങ്കയും അകന്ന് കഴിയുകയാണ്. ഇന്ന് ഭാര്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് സാജു വന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടയിൽ പ്രിയങ്ക കയ്യിൽ ഇരുന്ന മൺവെട്ടി കൊണ്ട് സാജുവിന്റെ തലയ്ക്ക് അടിച്ചു. ഉടൻതന്നെ സാജു നിലത്ത് വീഴുകയും ചെയ്തു.
Read Also: പെണ്‍കുട്ടിയും യുവാവും പ്രണയത്തില്‍; വര്‍ക്കലയില്‍ കൃഷ്ണരാജിന് മേല്‍ ചുമത്തിയത് കള്ളക്കേസെന്ന് കുടുംബം
സംഘർഷം തുടങ്ങിയപ്പോൾ തന്നെ പ്രിയങ്ക കടക്കൽ പൊലീസിൽ വിവരം നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബോധരഹിതനായി സാജു നിലത്തു കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തു. സയന്റിഫിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Story Highlights: Wife Killed husband at Kollam Kadakkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here