പെണ്‍കുട്ടിയും യുവാവും പ്രണയത്തില്‍; വര്‍ക്കലയില്‍ കൃഷ്ണരാജിന് മേല്‍ ചുമത്തിയത് കള്ളക്കേസെന്ന് കുടുംബം

തിരുവനന്തപുരം വര്‍ക്കലയില്‍ 16 കാരിയെ യുവാവ് മര്‍ദിച്ചത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനല്ലെന്ന് കുടുംബം. കൃഷ്ണരാജ് കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. കൃഷ്ണരാജിന് മേല്‍ ചുമത്തിയത് കള്ളക്കേസെന്നും കുടുംബം പറഞ്ഞു.(Family denied case against Krishnaraj Varkkala)
തിങ്കളാഴ്ചയാണ് വര്‍ക്കല വെട്ടൂരില്‍ വെച്ച് വിളഭാഗം സ്വദേശി കൃഷ്ണരാജ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ കൃഷ്ണരാജിനെതിരെ പോക്‌സോ വകുപ്പും ചുമത്തി. എന്നാല്‍ പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നെന് കൃഷ്ണരാജിന്റെ മാതാവ് പറഞ്ഞു. ചിലര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട കൃഷ്ണരാജ് അവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടെന്നും അവരാണ് കേസ് വഷളാക്കിയതെന്നും മാതാവ് പറഞ്ഞു.
Read Also:ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; നടനും റിട്ട.ഡിവൈഎസ്പിയുമായ മധുസൂദനൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
അതേസമയം പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൃഷ്ണരാജ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു. അഞ്ചുമാസം മാസം മുന്‍പ് കൃഷ്ണരാജ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വര്‍ക്കല പൊലീസ് പറയുന്നത്. കൃഷ്ണരാജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Family denied case against Krishnaraj Varkkala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here