Advertisement

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം; ‘2018 Everyone Is A Hero’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു

May 5, 2023
Google News 4 minutes Read
jude-anthany-joseph-movie-2018-good-reviews-all-over-kerala

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരുപാടുപേരുടെ വിയർപ്പിന്റെ ഫലമായ ‘2018 Everyone Is A Hero’ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തിക്കൊണ്ട് ജൂഡ് ആന്തണി ജോസഫ് സംവിധാനം നിർവ്വഹിച്ച, പ്രളയം പ്രമേയമാക്കിയ ‘2018 Everyone Is A Hero’ മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. (Jude Anthany Joseph Movie 2018 good reviews all over kerala)

കേരളം കണ്ട മഹാപ്രളയം കഴിഞ്ഞിട്ട് 5 വർഷങ്ങൾ പിന്നിടുമ്പോൾ ആ ദിനങ്ങളുടെ ഓർമ്മപ്പെടുത്തലുകളെന്നോണം ഈ ചിത്രം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർ സിനിമ കാണാൻ ആവേശത്തിലായിരുന്നു.

സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും നിറകണ്ണുകളോടെയാണ് തിയറ്ററിൽ നിന്നും പുറത്തിറങ്ങുന്നത്. ഇത് കേരളീയരുടെ വിജയമാണ്. ഒരു ശതമാനം പോലും വിട്ടുവീഴ്ച കാണിക്കാതെ ഓരോ ഫ്രെയിമുകളും വളരെ സൂഷ്മതയോടെയാണ് സംവിധായകരും അണിയറപ്രവർത്തകരും ചേർന്ന് ഒരുക്കിയിരിക്കുന്നത്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത പ്രളയത്തിന്റെ വൈകാരിത ഒട്ടും തന്നെ ചോർന്ന് പോവാതെ ദൃഷ്യാവിഷ്ക്കരിക്കാനും ബിഗ് സ്ക്രീനിൽ എത്തിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരന്ന ഈ ചിത്രം ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘ എന്നിവയുടെ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമൻ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ട ‘മിന്നൽ മിന്നാണെ’ എന്ന വീഡിയോ ​ഗാനവും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ജോ പോൾ വരികൾ എഴുതിയ ​ഗാനം ശങ്കർ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈൻ.

പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് :

Story Highlights: Jude Anthany Joseph Movie 2018 good reviews all over kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here