Advertisement

മറഡോണക്കാലത്തിനു ശേഷം നാപ്പോളിക്ക് സീരി എ കിരീടം; അവസാനിച്ചത് 33 വർഷത്തെ കാത്തിരിപ്പ്

May 5, 2023
Google News 1 minute Read

33 വർഷത്തെ കാത്തിരിപ്പിനു ശേഷം നാപ്പോളി സീരി എ കിരീടം ഉറപ്പിച്ചു. ഇന്നലെ ഉദിനസിനെതിരെ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനു സമനില പിടിച്ചാണ് നാപ്പോളി ലീഗിൽ കിരീടം ഉറപ്പിച്ചത്. 1990ൽ മറഡോണ കളിക്കുമ്പോഴാണ് അവസാനമായി നാപ്പോളിക്ക് സീരി എ കിരീടം നേടിയത്. അതിനു ശേഷം ഇതുവരെ നാപ്പോളി സീരി എ ജേതാക്കളാവാൻ സാധിച്ചിട്ടില്ല.

33 മത്സരങ്ങളിൽ നിന്ന് 25 ജയവും 5 സമനിലയും സഹിതം 80 പോയിൻ്റാണ് നിലവിൽ നാപ്പോളിക്കുള്ളത്. 1986 ലും 90ലും നാപ്പോളി കിരീടം നേടുമ്പോൾ മറഡോണയായിരുന്നു ടീമിൻ്റെ നട്ടെല്ല്. ഇക്കുറി അത് ജോർജിയൻ താരം ക്വിച ക്വാരത്സ്ഖേലിയ ആണ്. ഗോൾ വേട്ടയിൽ വിക്ടർ ഒസിംഹനും (22) അസിസ്റ്റ് പട്ടികയിൽ ക്വിച ക്വാരത്സ്ഖേലിയയും (10) ആണ് ഒന്നാമത്. 12 ഗോളും ക്വിച നേടി. ഇരുവരും നാപ്പോളി താരങ്ങളാണ്.

ഇന്നലെ ഉദിനസ് ആണ് ആദ്യം സ്കോർ ചെയ്തത്. 13ആം മിനിട്ടിൽ സാൻഡി ലോവ്റികിലൂടെ അവർ മുന്നിലെത്തി. എന്നാൽ, 52ആം മിനിട്ടിൽ ഒസിംഹനിലൂടെ നാപ്പോളി സമനില പിടിച്ചു.

Story Highlights: napoli won serie a udinese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here