Advertisement

സ്വിഫ്റ്റ് ബസിലെ ആക്രമണം: സനലും യുവതിയും സുഹൃത്തുക്കളെന്ന് പൊലീസ്; യുവതി ഇയാളില്‍ നിന്ന് ഒഴിഞ്ഞുമാറിയത് ആക്രമണത്തിന് കാരണമായി

May 5, 2023
Google News 3 minutes Read
Police officer on attack against women inside ksrtc swift

മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ആക്രമണം നടത്തിയ യുവാവും ആക്രമണത്തിന് ഇരയായ യുവതിയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് പൊലീസ്. യുവതിയില്‍ സനലിനുണ്ടായ സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കേസന്വേഷിക്കുന്ന തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. (Police officer on attack against women inside ksrtc swift)

സീത സനലില്‍ നിന്ന് ഒഴിഞ്ഞുമാറിയതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കെ ടി ശ്രീനിവാസന്‍ പറഞ്ഞു.

Read Also: ‘നിരന്തരം ഫോണിലാണെന്ന് പറഞ്ഞാണ് ആക്രമിക്കാന്‍ വന്നത്, ഒരു കുട്ടിയുണ്ടെന്ന് പറഞ്ഞിട്ടും സനല്‍ പിന്തിരിഞ്ഞില്ല’; കെ സ്വിഫ്റ്റ് ബസിലെ ആക്രമണത്തെക്കുറിച്ച് യുവതി

യുവാവിനെ ഭയന്നാണ് താന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കയറിയതെന്ന് യുവതി ട്വന്റിഫോറിനോട് വിശദീകരിച്ചിരുന്നു. അങ്കമാലിയില്‍ വച്ച് തന്നെ താന്‍ സനലിനെ കണ്ടിരുന്നതായി യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പേടിച്ച് താന്‍ ബസില്‍ കയറിയെങ്കിലും എടപ്പാള്‍ സ്റ്റോപ്പില്‍ നിന്ന് യുവാവ് ബസില്‍ കയറിയെന്നും യുവതി പറഞ്ഞു.

മറ്റൊരാളുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞാണ് സനല്‍ തന്നെ ആക്രമിച്ചതെന്ന് യുവതി പറയുന്നു. ബാഗില്‍ സൂക്ഷിച്ച കത്തിയെടുത്ത് അപ്രതീക്ഷിതമായി കുത്തുകയായിരുന്നു. യുവാവിന് തന്നെ ഇഷ്ടമായിരുന്നു. ഒരു കുട്ടി ഉള്ള തനിക്ക് ഭര്‍ത്താവ് മരിച്ചതിനാല്‍ യുവാവുമായി വിവാഹത്തിന് താത്പര്യം ഇല്ലെന്ന് പറഞ്ഞു മനസിലാക്കിയിരുന്നു. വീട്ടുകാരും എതിര്‍ത്തിരുന്നുവെന്നും യുവതി പറഞ്ഞു.

Story Highlights: Police officer on attack against women inside ksrtc swift

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here