Advertisement

സോഷ്യല്‍ ബുള്ളിയിംഗ് കാരണമല്ല പ്രവീണ്‍നാഥ് ആത്മഹത്യ ചെയ്തതെന്ന വാദവുമായി കുടുംബം; പങ്കാളി മര്‍ദിക്കാറുണ്ടായിരുന്നെന്ന് ആരോപണം

May 5, 2023
Google News 2 minutes Read
Praveen Nath family allegation against his partner

തൃശൂരില്‍ ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇദ്ദേഹത്തിന്റെ പങ്കാളിയ്‌ക്കെതിരെ ആരോപണങ്ങളുമായി പ്രവീണിന്റെ കുടുംബം. പങ്കാളി പ്രവീണിനെ പതിവായി മര്‍ദിച്ചിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. സോഷ്യല്‍ ബുള്ളിയിംഗിന്റെ പേരിലല്ല പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. വിഷയത്തില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്നും പ്രവീണിന്റെ സഹോദരന്‍ പുഷ്പന്‍ പറഞ്ഞു. പ്രവീണിന്റെ മരണത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ പങ്കാളി റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. (Praveen Nath family allegation against his partner)

കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ചിറ്റിലഞ്ചേരി സ്വദേശി പ്രവീണ്‍ നാഥിനെ ഇന്നലെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Read Also: ആതിര ജീവനൊടുക്കിയത് അറിയാതെ കോയമ്പത്തൂരിലിരുന്ന് അരുണ്‍ സൈബര്‍ അധിക്ഷേപം തുടര്‍ന്നു; പൊലീസ് നാടാകെ തിരയുമ്പോള്‍ അരുണും ആത്മഹത്യ ചെയ്തു…

ഇന്നലെ രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ പ്രവീണ്‍ നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായ കാര്യങ്ങളെ ചില ഓണ്‍ലൈനിലെ ചില മാധ്യമങ്ങള്‍ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചതെന്ന് റിപോര്‍ട്ടുകള്‍. അതിന് തുടര്‍ന്ന് പ്രവീണിന് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചിരുന്നു.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights: Praveen Nath family allegation against his partner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here