പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; കെഎസ്ആർടിസി ജീവനക്കാർ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കണമെന്ന് ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തിൽ പ്രതികരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. പ്രതിഷേധിക്കുന്നതിന് എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. പകുതി ശമ്പളം നൽകി. മുഴുവൻ ശമ്പളം വേണമെങ്കിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. തൊഴിലാളി സംഘടനകൾക്ക് തൊഴിലാളികളോടുള്ള ഉത്തരവാദിത്തം കാണിക്കണം. സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുക്കണം. പലതവണയായി റെയിൽവേ സമാനരീതിയിൽ ശമ്പളം പകുതിയായി നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ബിഎംഎസിന് സമരം ചെയ്യാൻ എന്ത് ധാർമികതയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.
ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ ഇന്ന് മുതൽ സംയുക്ത സമരത്തിന് തുടക്കം കുറിച്ചിരുന്നു. ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം മുഴുവനായും നൽകാനായില്ല. മെയ് 5നകം ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർ സംയുക്ത സമരത്തിന് തയ്യാറായത്.
Read Also: എഐ ക്യാമറ മനുഷ്യജീവൻ സംരക്ഷിക്കാൻ, സർക്കാരിന് പണമുണ്ടാക്കാനല്ല; മന്ത്രി ആന്റണി രാജു
ഏപ്രിൽ മാസത്തെ ശമ്പളത്തിൽ രണ്ടാം ഗഡുവാണ് മുടങ്ങിയത്. ഇതിനായി ധനവകുപ്പ് പണം അനുവദിച്ചിരുന്നില്ല. 50 കോടിയായിരുന്നു കെഎസ്ആർടിസി ധനവകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നത്. സിഐടിയു, ടിഡിഎഫ് സംഘടനകൾ ചീഫ് ഓഫീസിന് മുന്നിൽ സമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം സമരം സർവീസുകളെ ബാധിക്കില്ല.
Story Highlights: Antony Raju Reacts KSRTC Strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here