Advertisement

നിന്റെ സ്വപ്‌നങ്ങൾക്കൊപ്പം ഞാനുമുണ്ടാകും; മകൾക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ

May 6, 2023
Google News 2 minutes Read
dulquer daughter birthday wish

നിന്റെ സ്വപ്‌നങ്ങൾക്കൊപ്പം ഞാനുമുണ്ടാകും, മകൾക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ. മകളുടെ പിറന്നാളായിരുന്ന ഇന്നലെ ആശംസകൾ അറിയിച്ച്‌ ദുൽഖർ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്വപ്നങ്ങളെത്തി പിടിക്കാൻ താനെന്നും മകളുടെ കൂടെയുണ്ടാകുമെന്നാണ് പിറന്നാൾ ദിനത്തിൽ ദുൽഖർ നൽകിയ സന്ദേശം.(Dulquer salmaan daughter birthday wish six today)

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

“എന്റെ രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. നീ അത്ഭുതമാണ്, സന്തോഷമാണ്, സ്നേഹമാണ്. രണ്ടു കാലുകളിൽ നടക്കുന്ന എന്റെ ഹൃദയമാണ് നീ. നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. നക്ഷത്രങ്ങളെ നിനക്ക് തൊടാൻ സാധിക്കുന്നതു വരെ ഞാൻ നിന്നെ ഉയർത്തും. പക്ഷെ, നിന്നെ നല്ലവണ്ണം അറിയാവുന്നതു കൊണ്ടു തന്നെ എനിക്കറിയാം അത് ഒറ്റയ്ക്ക് ചെയ്യാനായിരിക്കും നീ ആഗ്രഹിക്കുക. നിന്റേതായ രീതിയിൽ, കൃത്യതയോടെ. എന്റെ കുഞ്ഞിന് പിറന്നാൾ ആശംസകൾ. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു” ദുൽഖർ കുറിച്ചു.

Story Highlights: Dulquer salmaan daughter birthday wish six today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here