Advertisement

രാജി പിൻവലിച്ചതിനുപിന്നാലെ പാർട്ടിയിലെ വിഭാഗീയത നീക്കാൻ ശരദ് പവാർ; ദേശീയ ഭാരവാഹികളുടെ നേതൃയോ​ഗം വിളിക്കും

May 6, 2023
2 minutes Read
Sharad Pawar to remove sectarianism in NCP party

പാർട്ടിയിലെ വിഭാഗീയത നീക്കാനുള്ള നടപടികളിലേക്ക് കടന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പിൻവലിച്ചതിന് പിന്നാലെയാണ് പവാർ ചർച്ചകൾ ആരംഭിച്ചത്. അജിത് പവാറിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ വിശ്വാസം വീണ്ടെടുക്കാനാണ് നീക്കം. ദേശീയ ഭാരവാഹികളുടെ സമ്പൂർണ്ണ നേതൃയോ​ഗം ഈ മാസം അവസാനത്തോടെ വിളിക്കുമെന്നാണ് തീരുമാനം.(Sharad Pawar to remove sectarianism in NCP party)

രാജിപിൻവലിച്ച ശരദ് പവാറിനെ അഭിനന്ദിച്ച് മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും രം​ഗത്തെത്തി. പ്രവർത്തകരുടെ വികാരവും രാജ്യത്തിന്റെ താത്പര്യവും ശരദ് പവാർ മനസ്സിലാക്കിയെന്ന് മമതാ ബാനർജി പറഞ്ഞു. മമതാ ബാനർജി പവാറുമായ് ടെലഫോണിൽ ചർച്ചനടത്തി. പവാറിനെ അഭിനന്ദിച്ച് സി.പി.എമ്മും, ഡി.എം.കെയും രം​ഗത്തെത്തി. രാജിപിൻവലിച്ചുള്ള പവാറിന്റെ തിരുമാനം ഉചിതമെന്ന് ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാറും പ്രതികരിച്ചു.

Read Also: പ്രവര്‍ത്തകരുടെ വികാരം അവഗണിച്ച് മുന്നോട്ട് പോകാനാകില്ല; രാജി പിന്‍വലിച്ച് ശരദ് പവാര്‍

ഇന്നലെ നേതൃയോഗം രാജി ആവശ്യം തള്ളിയതോടെയാണ് ശരദ് പവാറിന്റെ രാജി പിൻവലിക്കാനുള്ള തീരുമാനം. പാർട്ടി പ്രവർത്തകരുടെ വികാരം അവഗണിച്ച് മുന്നോട്ട് പോകാൻ താനില്ലെന്നും വർധിത ഊർജത്തോടെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ശരദ് പവാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തനിക്കുണ്ടായ സമ്മർദ്ദം, പാർട്ടി പ്രവർത്തകരുടെ താല്പര്യം, ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യം എന്നിവയെല്ലാം കണക്കിലെടുത്ത് അധ്യക്ഷ സ്ഥാനത്ത് തുടരുന്നുവെന്നാണ് പവാർ വ്യക്തമാക്കുന്നത്.

Story Highlights: Sharad Pawar to remove sectarianism in NCP party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top