Advertisement

വിജിലൻസിൽ ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ

May 6, 2023
Google News 3 minutes Read
Fake job Arrest

വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ 26 വയസ്സുള്ള രേഷ്മ രാജനാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്. Woman arrested for fake driver job promise in Vigilance department

ചാവക്കാട് സ്വദേശി ശ്രീദത്തിൽ നിന്ന് 34,000 രൂപയും ബ്രഹ്മകുളം സ്വദേശി ആഷിക്കിൽ നിന്നും 36,000 രൂപയുമാണ് രേഷ്മ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത്. ഇരുവരും ഗൂഗിൾ പേ വഴിയാണ് രേഷ്മയ്ക്ക് പണം അയച്ചു നൽകിയത്. തട്ടിപ്പിനിരയായെന്ന് മനസ്സിലായതോടെയാണ് ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Read Also: യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി വിഷ്ണു സത്യൻ പിടിയിൽ

സമാനമായ തട്ടിപ്പ് നടത്തിയതിന് കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ രേഷ്മയ്ക്കെതിരെ കേസുണ്ട്. ഗുരുവായൂർ ദേവസ്വത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലും രേഷ്മയ്ക്ക് കേസ്സുള്ളതായി പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: Woman arrested for fake driver job promise in Vigilance department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here