Advertisement

ആഴ്സണലിന് മോഹഭംഗം; പ്രീമിയർ ലീഗിൽ സിറ്റി കിരീടത്തിനരികെ

May 7, 2023
Google News 1 minute Read

ബിസിനസ് എൻഡിലേക്ക് കടക്കുമ്പോൾ പ്രീമിയർ ലീഗിൽ സിറ്റി കിരീടത്തിനരികെ. ഇന്നലെ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ സിറ്റി രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനെക്കാൾ നാല് പോയിൻ്റ് മുന്നിലാണ്. 34 മത്സരങ്ങൾ വീതം കഴിഞ്ഞപ്പോൾ സിറ്റിയ്ക്ക് 82 പോയിൻ്റും ആഴ്സണലിന് 78 പോയിൻ്റുമാണ് ഉള്ളത്.

ഇന്നലെ മാഡ്രിഡിനായി ഗുണ്ടോഗാൻ ഇരട്ട ഗോളുകൾ നേടി. റോഡ്രിഗോ മൊറീനോയാണ് ലീഡ്സിൻ്റെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്. 19ആം മിനിട്ടിൽ റിയാദ് മഹ്റസിൻ്റെ അസിസ്റ്റിൽ നിന്ന് ഗുണ്ടോഗാൻ റയലിനെ മുന്നിലെത്തിച്ചു. 27ആം മിനിട്ടിൽ ഇതേ സഖ്യത്തിലൂടെ റയൽ ലീഡ് ഇരട്ടിയാക്കി. 85ആം മിനിട്ടിൽ റോഡ്രിഗോ മൊറീനോയിലൂടെയാണ് ലീഡ്സ് ആശ്വാസ ഗോൾ നേടിയത്.

Story Highlights: manchester city won leeds arsenal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here