Advertisement

സമയബന്ധിതമായി അന്വേഷണം നടത്തി അടിയന്തിര നടപടികൾ സ്വീകരിക്കണം; പ്രതിപക്ഷ നേതാവ്

May 8, 2023
Google News 2 minutes Read
Images of VD Satheeshan and Tanur Boat Accident

തന്നൊരു ബോട്ടപകടത്തിന്റെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട്. അപകട സ്ഥലം സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താനൂരിൽ മാത്രമല്ല, കേരളത്തിൽ പലയിടത്തും ഇത്തരത്തിൽ ആരും നോക്കാത്ത, പരിശോധിക്കാതെ സംവിധാനങ്ങളുണ്ട്. അവധിക്കാലമായതിനാൽ വിനോദ സഞ്ചാരത്തിന്റെ സീസൺ കൂടിയായ ഈ സമയത്ത് ധാരാളം സഞ്ചാരികൾ ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നുണ്ട്. തേക്കടിയിലും തട്ടേക്കാടും അപകടമുണ്ടായിട്ടും ഇത്തരം സംവിധാനങ്ങൾ പരിശോധിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. VD Satheeshan demands timely investigation Tanur Boat Accident

ഉൾകൊള്ളുന്നതിനേക്കാൾ ആളുകൾ ബോട്ടിൽ കയറിയെന്നാണ് റിപോർട്ടുകൾ ലഭിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെയുള്ള ബോട്ടിന്റെ സർവീസ് ബന്ധപ്പെട്ട പലതവണ അധികാരികളുടെ ശ്രധിയിൽപെടുത്തിയുന്നു എന്ന് പ്രദേശവാസികൾ എന്നെ അറിയിച്ചിരുന്നു. തോന്നിയ സമയത്ത്, ഇഷ്ടമുള്ളത്ര ആളുകളെ കയറ്റിയുള്ള സർവീസ്. എന്നിട്ടും നടപടികൾ ഉണ്ടായില്ല എന്ന വസ്തുത അദ്ദേഹം ചൂണ്ടി കാണിച്ചു. പലരുടെയും സ്വാധീനം കൊണ്ടാണ് ഈ ബോട്ട് സർവീസ് നടത്തുന്നത് എന്ന ആരോപണം ഉണ്ട്. ബോട്ടിന്റെ അനധികൃത സർവീസിന് സഹായം നൽകിയ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും വി ഡി സതീശൻ ചൂണ്ടികാണിച്ചു.

Read Also: താനൂര്‍ ബോട്ടപകടം; ഒളിവിലുള്ള ബോട്ടുടമ നാസറിന്റെ ചിത്രം പുറത്തുവിട്ടു

കേരളത്തിൽ ഇനിയും ഇത്തരം അപകടം സംഭവിക്കാം. അതിനാൽ, അടിയന്തിരമായി ബോട്ടുകൾ പരിശോധിക്കാനും ലൈസൻസ് ഇല്ലാത്തവ സർവീസ് നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലൈസൻസ് ഉള്ളവ സുരക്ഷാ നിബന്ധനകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് പ്രഖ്യാപിച്ച വി ഡി സതീശൻ ആവശ്യമായ എല്ലാ സഹായവും സർക്കാർ കൈമാറണമെന്നും വ്യക്തമാക്കി.

Story Highlights: VD Satheeshan demands timely investigation Tanur Boat Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here