Advertisement

സെക്രട്ടറിയേറ്റിലെ തീപിടുത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്

May 9, 2023
Google News 2 minutes Read
crime branch to investigate secretariat building fire

ഗവണ്‍മെന്‍റ് സെക്രട്ടറിയേറ്റിലെ നോർത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.(crime branch to investigate secretariat building fire)

വ്യവസായ മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിൽ തീപിടിച്ചത് ഇന്ന് രാവിലെയാണ്. തീപിടുത്തത്തില്‍ ഒരു മുറി കത്തിനശിച്ചു.മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

തീപിടുത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഇ ഫയലുകളാണ് ഓഫീസിലുള്ളതെന്നും മന്ത്രി പറഞ്ഞു.

Story Highlights: crime branch to investigate secretariat building fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here