മണിപ്പൂർ സംഘർഷം: ഒൻപത് വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു

സംഘർഷവും ക്രമസമാധാനപ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുളളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചുവെന്ന് നോർക്ക റൂട്ട്സ്. ഇംഫാലിൽ നിന്നും വിമാനമാർഗ്ഗം ബംഗലൂരുവിലും തുടർന്ന് ഇവരെ ബസ് മാർഗവുമാണ് നാട്ടിലെത്തിച്ചത്.(Manipur conflict: Nine students brought home)
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണ് തിരിച്ചെത്തിയത്. ഇന്ന് (മെയ് 9) രാത്രിയോടെ 18 പേർ ഇംഫാലിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. നോർക്ക റൂട്ട്സിന്റെ ആസ്ഥാനത്തിനു പുറമേ ഡൽഹി, ബംഗളൂരു, മുംബൈ, ചെന്നൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും നോർക്ക റൂട്ട്സ്അറിയിച്ചു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ അറിയിക്കാം. ടോൾ ഫ്രീ നമ്പർ -1800 425 3939.
Story Highlights: Manipur conflict: Nine students brought home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here