രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങുംവഴി മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്
ഇടുക്കി ചെറുതോണിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരെ ബൈക്കില്‍ എത്തിയ അജ്ഞാതര്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ ലൈജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. (Acid attack against man at Idukki cheruthoni)
രാത്രി മെഡിക്കല്‍ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങവേയായിരുന്നു ലൈജുവിന് നേരെ ആക്രമണം നടന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ വച്ച് ബൈക്കിലെത്തിയ അക്രമികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആസിഡ് ഒഴിക്കുകയായിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ലൈജുവിന്റെ മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. ബൈക്കിലെത്തിയവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
Story Highlights: Acid attack against man at Idukki cheruthoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here