Advertisement

ബ്രിഗേഡിയർ മുതൽ ജനറൽ വരെയുള്ള ഓഫീസർ റാങ്കുകളിൽ ഒരേ യൂണിഫോം നൽകാൻ കരസേന

May 10, 2023
Google News 1 minute Read

ബ്രിഗേഡിയർ മുതൽ ജനറൽ വരെയുള്ള ഓഫീസർ റാങ്കുകളിൽ ആഗസ്റ്റ് ഒന്നു മുതൽ ഒരേ യൂണിഫോം നൽകാൻ കരസേന. റെജിമെന്റും ചില നിയമങ്ങളും പ്രകാരം യൂണിഫോമിലുള്ള വ്യത്യാസം ഈ റാങ്കുകളിൽ ഇനിയുണ്ടാകില്ല. മുതിർന്ന ഓഫീസർമാരിൽ ഐക്യം രൂപപ്പെടുത്താൻ പൊതുയൂണിഫോം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

ബ്രിഗേഡിയർ, മേജർ ജനറൽ, ലെഫ്റ്റനന്റ് ജനറൽ, ജനറൽ എന്നീ റാങ്കുകളിൽ തൊപ്പി, തോളിലെ റാങ്ക് ബാഡ്‌ജ്, കോളറിലെ ഗോർജറ്റ് പാച്ച്, ബെൽറ്റ്, ഷൂ തുടങ്ങിയവ സമാനമായിരിക്കും. കേണലിന്റെയും താഴെയുള്ള റാങ്കുകളിലെ ഉദ്യോഗസ്ഥരുടെയും യൂണിഫോമിൽ മാറ്റമില്ലാതെ തുടരും.

Story Highlights: army adopt common uniform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here