കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു; ആളപായമില്ല

കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു ബോട്ട്. അറ്റകുറ്റ പണി ബോട്ടില്‍ നടന്നിരുന്നു. (Houseboat catches fire at Kannur)
അഗ്നിശമന സേന എത്തിയപ്പോഴേക്കും ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ച് കഴിഞ്ഞിരുന്നു. ബോട്ടില്‍ വെല്‍ഡിംഗ് ജോലികള്‍ ഉള്‍പ്പെടെ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീരത്ത് നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടായതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
Story Highlights: Houseboat catches fire at Kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here