Advertisement

സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തില്‍ ബോധവത്ക്കരണവുമായി പ്രവാസി ലീഗല്‍ സെല്‍

May 10, 2023
Google News 1 minute Read
Pravasi legal cell webinar Dubai

സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തില്‍ ബോധവത്കരണവുമായി പ്രവാസി ലീഗല്‍ സെല്‍. എന്താണ് സുരക്ഷിത കുടിയേറ്റം, വ്യാജ റിക്രൂട്ടിങ് ഏജന്‍സികളെ എങ്ങനെ തിരിച്ചറിയാം, തൊഴില്‍ തട്ടിപ്പില്‍ അകപ്പെട്ടാല്‍ എവിടെ എങ്ങനെ പരാതി സമര്‍പ്പിക്കാം, എന്താണ് തൊഴില്‍ കരാര്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നിയമ വിദഗ്ധരുടെ നേതൃത്വത്തില്‍ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ് പ്രവാസി ലീഗല്‍ സെല്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് എന്ന് ലീഗല്‍ സെല്‍ ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ് ടി. എന്‍. കൃഷ്ണകുമാര്‍ അറിയിച്ചു.

ഈ മാസം പന്ത്രണ്ടിന് നടക്കുന്ന പരിപാടി അംബാസിഡര്‍ ശ്രീകുമാര്‍ മേനോന്‍ ഐ. എഫ്. എസ്. ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ കണ്‍സ്യൂമര്‍ കോടതി ജഡ്ജിയും പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡന്റുമായ ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Story Highlights: Pravasi legal cell webinar Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here