Advertisement

തര്‍തീല്‍; ഖുര്‍ആന്‍ ഫിയസ്റ്റ ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു; ജിദ്ദ നോര്‍ത്ത് സോണ്‍ ജേതാക്കള്‍

May 10, 2023
Google News 2 minutes Read
Thartheel Quran grand finale Saudi arabia

രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി സംഘടിപ്പിച്ച തര്‍തീല്‍23 ന്റെ ആറാം എഡിഷന്‍ നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു. ഖമീസ് മുശൈതില്‍ നടന്ന സൗദി വെസ്റ്റ് നാഷണല്‍ മത്സരത്തില്‍ 63 പോയിന്റ് നേടി ജിദ്ദ നോര്‍ത്ത് സോണ്‍ ജേതാക്കളായി 58 പോയിന്റ് നേടി ജിദ്ദ സിറ്റി സോണ്‍ രണ്ടാം സ്ഥാനവും 55 പോയിന്റ് നേടി മദീന സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. (Thartheel Quran grand finale Saudi arabia)

മാനവകുലത്തെ വിസ്മയവഹമായ വിധത്തില്‍ മാറ്റിമറിച്ച വിശുദ്ധ ഖുര്‍ആനിന്റെ ആശയവും സന്ദേശവും പഠിക്കാനും പ്രചരിപ്പിക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തില്‍ യൂണിറ്റ് ,സെക്ടര്‍, സോണ്‍ ഘടകങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വിജയികളായ 9 സോണുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികളാണ് ജൂനിയര്‍, സീനിയര്‍,ഹാഫിള് സീനിയര്‍,സെക്കന്‍ഡറി,ഹാഫിള് സെക്കന്‍ഡറി, സൂപ്പര്‍ സീനിയര്‍, ഹാഫിള് സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി നാഷണല്‍ തലത്തില്‍ മത്സരിച്ചത്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

തര്‍തീല്‍23 ന്റെ ഉദ്ഘാടന സംഗമത്തില്‍ ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അഫ്‌സല്‍ സഖാഫി ചാലിയം അധ്യക്ഷത വഹിച്ചു, ആര്‍ എസ് സി മുന്‍ ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു. ഷെയ്ഖ് മുഹമ്മദ് അലി അല്‍ഹാസ്സന്‍ മുഖ്യ അതിഥിയായിരുന്നു ഐ സി എഫ് സൗത്ത് പ്രോവിന്‍സ് ദഅവാ പ്രസിഡന്റ് ഇബ്രഹിം സഖാഫി പ്രാര്‍ഥന നടത്തി, സ്വാഗത സംഘം സെക്രട്ടറി അബ്ദുസലാം കുറ്റ്യാടി സ്വാഗതവും, ഹനീഫ ഹിമമി നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ മഹ്മൂദ് സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമം ഒ ഐ സി സി സൗത്ത് റീജിയന്‍ പ്രസിഡന്റ് അഷറഫ് കുറ്റിച്ചാല്‍ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ചുണ്ടമ്പറ്റ സന്ദേശ പ്രഭാഷണം നടത്തി. സാദിഖ് ചാലിയാര്‍ വിജയികളെ പ്രഖ്യാപിച്ചു. നൗഫല്‍ എറണാകുളം (RSC Global), അബ്ദുള്‍ റസാഖ് കിനാശേരി (മലയാളം ന്യൂസ്), ഇബ്‌റാഹീം പട്ടാമ്പി (KMCC), മുജീബ് ചടയമംഗലം (മീഡിയ വണ്‍), ഉണ്ണീന്‍ കുട്ടി ഹാജി (വ്യവസായി), മുസ്തഫ സനാഫ, സൈനുദീന്‍ അമാനി, ത്വല്‍ഹത് കൊളത്തറ,സല്‍മാന്‍ വെങ്ങളം,റഷീദ് പന്തല്ലൂര്‍, Dr മുഹ്‌സിന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ റഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, ശാഹുല്‍ മാസ്റ്റര്‍ അവാര്‍ഡ് വിതരണം നടത്തി. സൗദി വെസ്റ്റ് നാഷനല്‍ കലാലയം സെക്രട്ടറി സദഖത്തുള്ള സ്വാഗതവും സംഘടന സെക്രട്ടറി നിയാസ് കാക്കൂര്‍ നന്ദിയും പറഞ്ഞു.

Story Highlights: Thartheel Quran grand finale Saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here