Advertisement

‘മൻ കി ബാത്ത്’ നൂറാം എപ്പിസോഡ് കണ്ടില്ല; വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിന് പുറത്തിറങ്ങാൻ വിലക്ക്

May 11, 2023
Google News 2 minutes Read

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തത്തിന്റെ പേരിൽ ഹോസ്റ്റലിന് പുറത്തേക്ക് ഇറങ്ങുന്നതിൽ നിന്ന് 36 പിജിഐഎംഇആർ വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തി. ചണ്ഡീഗഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷനിലെ വിദ്യാർത്ഥികൾക്കാണ് വിലക്കേർപ്പെടുത്തിയത്.

ഏപ്രിൽ 30-ന് രാവിലെ 10.30-ന് LT1 തിയറ്ററിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ നഴ്സിംഗ് വിദ്യാർത്ഥികളെ അയക്കാൻ PGIMER ഡയറക്ടറുടെ ഓഫീസിൽ നിന്ന് ഉത്തരവുണ്ടായതായി ഒരു സ്റ്റാഫ് അംഗം പറഞ്ഞു. എന്നാൽ 36 പെൺകുട്ടികൾ ഹാജരായില്ല. ഇതേ തുടർന്നാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുത്തതെന്നാണ് റിപ്പോർട്ട്.

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ ഒന്നും മൂന്നും വർഷ വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ഹോസ്റ്റൽ കോഓർഡിനേറ്റർ വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. എന്നാൽ
പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ അനുസരിച്ചില്ലെന്നും ഹോസ്റ്റൽ വാർഡൻ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ പരിപാടി പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ മോദി സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ചണ്ഡീഗഡ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ലുബാന രംഗത്തുവന്നു. സർക്കാർ നടപടി ഏകാധിപത്യപരവും നിർബന്ധിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: 36 PGIMER students grounded for not attending PM’s Mann Ki Baat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here