ഒരു വർഷം മുൻപേ തിരികെക്കൊടുത്ത കാശുവച്ച് എങ്ങനെയാണ് ഞാൻ പെങ്ങളുടെ കല്യാണം നടത്തിയത്; തെളിവ് പുറത്ത് വിട്ട് ആന്റണി പെപ്പെ

സംവിധായകൻ ജൂഡ് ആന്റണിയുടെ വിവാദ പരാമർശത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ ആന്റണി പെപ്പെ. ഒരു വർഷം മുൻപേ തിരികെക്കൊടുത്ത കാശുവച്ച് എങ്ങനെയാണ് ഞാൻ പെങ്ങളുടെ കല്യാണം നടത്തിയതെന്ന് പെപ്പെ പരിഹാസ രൂപേണെ ചോദിക്കുന്നു. പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ എല്ലാവരും അറിയണം. കാശ് തിരികെ കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്ക്രീൻ ഷോട്ടും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ( Antony Varghese Pepe fb post against Jude Anthany ).
പെങ്ങളുടെ കല്യാണം നടത്തിയതിൽ ഏറിയ പങ്ക് വർഷങ്ങളോളം തൻറെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണെന്നും വളരെ ചെറിയ പങ്ക് മാത്രമേ താനും പെങ്ങളും ചിലവഴിച്ചുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമർശത്തിന് തെളിവുകൾ നിരത്തിയാണ് ആന്റണി വർഗീസ് മറുപടി നൽകുന്നത്.
Read Also:പെങ്ങളുടെ കല്യാണത്തെക്കുറിച്ച് പറഞ്ഞത് വേദനിപ്പിച്ചു, വാങ്ങിയ പണം തിരികെ നൽകി; ആന്റണി പെപ്പെ
പെപ്പെയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
എനിക്കെതിരെ ജൂഡേട്ടൻ സോഷ്യൽ മീഡിയയിൽ രണ്ടു ദിവസം മുൻപേ നടത്തിയ പ്രസ്താവനകൾ നിങ്ങൾ കണ്ടതാണല്ലോ, അതിനുള്ള എല്ലാ മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ്, പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി.
ജൂഡേട്ടൻ പറഞ്ഞ നിർമ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി27 ന് ( 27-01-2020) പിന്നെ എൻറെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18 നു (18-01-2021). ഒരു വര്ഷം മുൻപേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാൻ പെങ്ങളളുടെ കല്യാണം നടത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാശ് തിരികെ കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്ക്രീൻ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു.
ടൈം ട്രാവൽ സ്റ്റോറിയിൽ സത്യം ഉണ്ടെന്ന് തോന്നുന്നു അങ്ങനെ ആണല്ലോ ഇവിടെ നടനിരിക്കുന്നത്. ആ കല്യാണം നടത്തിയതിൽ ഏറിയ പങ്ക് വർഷങ്ങളോളം എൻറെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ് , വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചിലവഴിച്ചു കാണൂ , അങ്ങനെ ഉള്ളപ്പോൾ ഞാൻ ഇതെങ്കിലും പറഞ്ഞില്ലേൽ അവരോടു ചെയ്യുന്ന തെറ്റല്ലേ ?? പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല,ഇത്രയും ദിവസം എൻറെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അവർ കേട്ട അനാവശ്യങ്ങൾ കുറച്ചൊന്നും അല്ലാ…. ദയവു ചെയ്തു
അവരെ വെറുതെ വിടൂ….
പിന്നെ എന്തുകൊണ്ടാണ് ആ പടത്തിൽനിന്ന് മാറിയത് എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങൾ എല്ലാം രാവിലെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് കൂടുതൽ കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല, ഒന്നേ പറയാൻ ഒള്ളൂ എനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ എൻറെ കുടുംബത്തെ വിട്ടേക്കൂ … ഇതൊരു അപേക്ഷയാണ്…
Story Highlights: Antony Varghese Pepe fb post against Jude Anthany
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here