Advertisement

ശിവസേനയിലെ അധികാരത്തര്‍ക്കം: ഷിന്‍ഡേയ്ക്ക് തിരിച്ചടി; വിപ്പ് നിയമനം നിയമാനുസൃതമല്ലെന്ന് സുപ്രിംകോടതി

May 11, 2023
Google News 3 minutes Read
‘Double-engine now a triple-engine govt’: Eknath Shinde

മഹാരാഷ്ട്ര ശിവസേനയിലെ അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ടു. മഹാരാഷ്ട്രയില്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ വിപ്പ് നിയമനം നിയമാനുസൃതമല്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരവുമായി ബന്ധപ്പെട്ട നബാം റെബിയ കേസ് വിധി ഏഴംഗ ബെഞ്ച് പരിഗണിക്കും. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം. (Shiv Sena Maharashtra set back for Eknath Shinde Supreme Court )

സ്പീക്കര്‍ക്കെതിരെ അയോഗ്യതാ പരാതി നിലനില്‍ക്കുന്ന ഘട്ടത്തിലാണെങ്കിലും രണ്ട് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന ഘട്ടത്തില്‍ അന്വേഷണം നടത്താനുള്ള അധികാരം സ്പീക്കര്‍ക്കുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഒരു സര്‍ക്കാര്‍ അധികാരമേറ്റാല്‍ അവര്‍ക്ക് സഭയുടെ ഭൂരിപക്ഷം അങ്ങനെയില്ല എന്ന് തെളിയിക്കുന്ന ഘട്ടംവരെ ഉണ്ടെന്നാണ് അനുമാനമെന്നും കോടതി ഓര്‍മിപ്പിച്ചു.

Read Also: ഡല്‍ഹി അധികാരത്തര്‍ക്ക കേസില്‍ കേന്ദ്രത്തിന് തിരിച്ചടി; നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രിംകോടതി; എഎപി സര്‍ക്കാരിന് വിജയം

പാര്‍ട്ടികളുടെ ആഭ്യന്തര ഭിന്നതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരു വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങാനുള്ള കാരണമല്ലെന്നും സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചു. ശിവസേന പിളര്‍പ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്.

Story Highlights: Shiv Sena Maharashtra set back for Eknath Shinde Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here