‘അതിന് എന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്’; ആന്റണി പെപ്പെയുടെ സഹോദരി

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നടന്‍ ആന്റണി പെപ്പെ മറുപടി പറഞ്ഞതിന് പിന്നാലെ വിവാദത്തോട് പ്രതികരിച്ച് ആന്റണിയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ആളുകള്‍ക്ക് മനസിലാകില്ലെന്നും അതിന് തന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നുമാണ് ആന്റണിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ അഞ്ജലി കുറിച്ചത്. കല്യാണ ദിവസം ആന്റണി പെപ്പെയോടൊപ്പം എടുത്ത ചിത്രം കൂടി പങ്കുവച്ചായിരുന്നു അഞ്ജലിയുടെ പ്രതികരണം. (Antony Pepe sister Instagram post on jude antony’s allegations )
അഞ്ജലിയുടെ വാക്കുകള്‍:
രണ്ടു ദിവസത്തോളം ഞങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടന്‍ പറഞ്ഞത്…. ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല പക്ഷെ അതിനു എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്…
Read Also: ഒരു വർഷം മുൻപേ തിരികെക്കൊടുത്ത കാശുവച്ച് എങ്ങനെയാണ് ഞാൻ പെങ്ങളുടെ കല്യാണം നടത്തിയത്; തെളിവ് പുറത്ത് വിട്ട് ആന്റണി പെപ്പെ
ആന്റണി വര്‍ഗീസ് 10 ലക്ഷം വാങ്ങി സിനിമയില്‍ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്നായിരുന്നു ജൂഡ് ആന്റണിയുടെ ആരോപണം. എന്നാല്‍ വാങ്ങിയ പണം പെങ്ങളുടെ കല്യാണത്തിന് മുന്‍പ് തന്നെ തിരികെ നല്‍കിയെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ കാണിച്ച് ആന്റണി പെപ്പെ വിശദീകരിക്കുകയായിരുന്നു. ആന്റണിയുടെ മാതാവ് ജൂഡിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിട്ടുമുണ്ട്.
Story Highlights: Antony Pepe sister Instagram post on jude antony’s allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here