‘ഫലപ്രഖ്യാപനത്തിന് പിന്നാലെ ജെഡിഎസ് പിളരും’; ചാക്കിടല്‍ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്

സസ്‌പെന്‍സ് കാത്തിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ പരസ്പരം പോരടിക്കല്‍ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായുള്ള ജെഡിഎസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് രംഗത്തെത്തി.
കര്‍ണാടകയിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ജെഡിഎസ് പിളരുമെന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചടിക്കല്‍. കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കുമെന്നും മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.(Congress says JDS will split after election result in Karnataka)
എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായാണ് ജെഡിഎസ് ഉന്നയിക്കുന്ന ആരോപണം. സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഏജന്റുമാര്‍ ഇതിനായി സമീപിക്കുന്നുവെന്നും ജെഡിഎസ് ആരോപിച്ചു.
Read Also: കന്നഡനാട്ടില്‍ ആര് വീഴും? മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങി ബസവരാജ് ബൊമ്മെ
ഇതിനിടെ ആരെ പിന്തുണക്കണം എന്ന കാര്യത്തില്‍ ജെഡിഎസ് തീരുമാനിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിം വ്യക്തമാക്കി. ജെഡിഎസ്സുമായി കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചകള്‍ ആരംഭിച്ചും എന്നും വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി വക്താവ് തന്‍വീര്‍ അഹമ്മദാണ് ഇക്കാര്യം ഇന്നു രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ തന്‍വീര്‍ അഹമ്മദിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിഎം ഇബ്രാഹിം പറഞ്ഞു.
Story Highlights: Congress says JDS will split after election result in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here