Advertisement

കന്നഡനാട്ടില്‍ ആര് വീഴും? മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങി ബസവരാജ് ബൊമ്മെ

May 12, 2023
Google News 2 minutes Read
Basavaraj Bommai started meeting with senior leaders

കര്‍ണാടകയില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ബംഗളൂരുവിലെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നും രണ്ടാം തവണയും അധികാരത്തില്‍ വരുമെന്നും ബി എസ് യെദ്യൂരപ്പ പറഞ്ഞു. രണ്ടാം ഊഴത്തിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം. തൂക്കുസഭയ്ക്കുള്ള സാധ്യതകളെയും യെദ്യൂരപ്പ തള്ളിക്കളഞ്ഞു.

ഗ്രൗണ്ട് റിപ്പോര്‍ട്ടുകളില്‍ ആത്മവിശ്വാസമുണ്ടെന്നും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത് യുപിയില്‍ യോഗി ആദിത്യനാഥ് തിരിച്ചുവരില്ലെന്നായിരുന്നു. എന്നിട്ടും അദ്ദേഹം ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തി. കഴിഞ്ഞ തവണ എക്‌സിറ്റ് പോള്‍ ബിജെപിക്ക് 80 സീറ്റുകളും കോണ്‍ഗ്രസിന് 107 സീറ്റുകളും മാത്രമാണ് പ്രവചിച്ചത് പക്ഷേ സംഭവിച്ചതിന് അത് വിപരീതമായിട്ടാണ്. അതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്’.ബസവരാജ് ബൊമ്മെ പറഞ്ഞു.

Read Also: പിടിതരാതെ കര്‍ണാടക; ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; അടിയൊഴുക്കുകളെ കുറിച്ച് ചര്‍ച്ചകള്‍ സജീവം

ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും അടിയൊഴുക്കുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് സജീവമാണ്. ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന അഞ്ച് ഘടകങ്ങള്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സംസ്ഥാനത്താകെ 90 നഗര അര്‍ധ നഗര മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ബെംഗളുരു, ബെല്‍ഗാവി, ദാവന്‍ഗരെ, ഹുബ്ബള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ബിജെപി നടത്തിയത്. ഇത് മധ്യവര്‍ഗ്ഗത്തെ ബിജെപിക്ക് അനുകൂലമാക്കി മാറ്റിയെങ്കില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപി പാളയത്തിലെ ഏകോപനമില്ലായ്മയാണ് മറ്റൊരു വിഷയം. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷും സംഘവും ഒരു ഭാഗത്തും, യെദ്യൂരപ്പയും ടീമും സ്വന്തം നിലയിലും നീങ്ങിയത് താഴെത്തട്ടില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് അനുമാനം. വോട്ടെണ്ണുമ്പോഴല്ലാതെ ഇതിന്റെ തിരിച്ചടി വിലയിരുത്താനാകില്ല.

Story Highlights: Basavaraj Bommai started meeting with senior leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here