സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുത്ത് നസ്രിയ; തിരിച്ചുവരുമെന്ന് താരം
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നതായി നടി നസ്രിയ ഫഹദ്. ഇസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് താന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബ്രേക്ക് എടുക്കുന്നതായി നസ്രിയ കുറിച്ചത്.(Nazriya took a break from all social media)
‘എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം. നിങ്ങളുടെ സ്‌നേഹവും സന്ദേശങ്ങളുമെല്ലാം മിസ് ചെയ്യും… ഉടനെ തിരിച്ചുവരും..പ്രോമിസ്…’ എന്നായിരുന്നു നസ്രിയയുടെ വാക്കുകള്‍.
സിനിമകളില്‍ നിന്ന് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു നസ്രിയ. കുടുംബവും സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
Read Also: ദീപിക പദുക്കോണിനെ ആഗോളതാരമെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്‍ കവര്‍; രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ചോദിച്ച് അഭിമുഖം
2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് താരം സിനിമാമേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് ‘ഒരുനാള്‍ കനവ്’ എന്ന തമിഴ് ചിത്രത്തിലും 2010ല്‍ ‘പ്രമാണി’, ‘ഒരുനാള്‍ വരും’ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു..
2013ലാണ് ‘നേരം’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയത്. പിന്നീട് രാജാറാണി, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ഓം ശാന്തി ഓശാന , ബാംഗ്ലൂര്‍ ഡെയ്‌സ്, തിരുമണം നിക്കാഹ് തുടങ്ങിയ ചിത്രങ്ങളിലും നസ്രിയ നായികയായി. 2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. 2014ലായിരുന്നു ചലച്ചിത്രതാരം ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം.
Story Highlights: Nazriya took a break from all social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here