ബെല്ലാരിയിൽ ബി.ജെ.പിയുടെ എല്ലൂരി സിറ്റിങ് എം.എല്‍.എ. ബി. നാഗേന്ദ്ര; മന്ത്രി ശ്രീരാമലു 20000 വോട്ടിന് പിന്നിൽ
കർണാടകയിൽ കോൺഗ്രസ് വൻ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ബെല്ലാരിയിൽ ബി.ജെ.പിയുടെ എല്ലൂരി സിറ്റിങ് എം.എല്‍.എ. ബി. നാഗേന്ദ്ര. ഗതാഗതമന്ത്രിയും ഖനിയുടമകളായ റെഡ്ഡി സഹോദരന്‍മാരുടെ ആത്മമിത്രവുമായ ബിജെപി സ്ഥാനാർത്ഥി ബി. ശ്രീരാമുലു തോൽക്കുമെന്ന് ഏറക്കുറേ ഉറപ്പായി. ഗതാഗത മന്ത്രി ശ്രീരാമലു 20000 വോട്ടിന് പിന്നിലാണെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ( Ballari sitting MLA B Nagendra won ).
ബി. നാഗേന്ദ്ര ബല്ലാരി ജില്ലയിൽ നിന്ന് ബെല്ലാരി റൂറൽ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കർണാടക നിയമസഭയിലെ അംഗമായത്. 2008 മുതൽ 2018 വരെ കുഡ്‌ലിഗിയിൽ നിന്ന് യഥാക്രമം ബിജെപി, സ്വതന്ത്ര സ്ഥാനാർത്ഥി എന്നീ നിലകളിൽ അദ്ദേഹം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബിജെപിയുടെ കുതിരക്കച്ചവടം തടയാനായി ഹെലികോപ്റ്റർ ബുക്ക് ചെയ്തിരിക്കുകയാണ് കോൺഗ്രസ്. തങ്ങളുടെ എം.എൽ.എമാരെ എത്രയും വേഗം ബംഗളൂരുവിലെത്തിക്കാനാണ് നീക്കം. ഓപ്പറേഷൻ താമര എന്ന പേരിലുള്ള ബിജെപിയുടെ കുതിരക്കച്ചവടം ഇത്തവണയെങ്കിലും ഫലപ്രദമായി തടയുകയാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. ഭരണം നിർണയിക്കുന്നത് 44 സീറ്റുകളാണ്. അതിൽ തന്നെയാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും.
Read Also: ജെ.ഡി.എസുമായി സഖ്യത്തിനില്ല, കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരും; പവൻ ഖേര
കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ കർണാടകയിൽ മോദി മാജിക് ഏറ്റില്ലെന്ന് വേണം അനുമാനിക്കാൻ. മോദിയുടെ റോഡ് ഷോ ഉൾപ്പടെ വലിയ പ്രചാരണമായിരുന്നു ബിജെപി കർണാടകയിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം വലിയ ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കരുതിയിരുന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ല.
നിലവിൽ കോൺഗ്രസ് 118 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 75 സീറ്റുകളിലും ജെഡിഎസ് 24 സീറ്റുകളിലും മുന്നിലാണ്. മോദിയുടെ ഏഴ് ദിവസത്തെ പൊതുയോഗങ്ങളിലും റോഡ്‌ഷോകളിലും വൻ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. എന്നാൽ ഫലം വന്നതോടെ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. മഴ മൂലം ഹെലികോപ്റ്റർ യാത്ര റദ്ദാക്കി റോഡ് മാർഗമായിരുന്നു മോദി കർണാടകയിൽ പ്രചാരണത്തിന് എത്തിയത്.
ബിജെപിയുടെ എട്ട് മന്ത്രിമാർ പിന്നിലാണ്. മുംബൈ കർണാടകയിലും ബെംഗളുരു മേഖലയിലും മികച്ച മുന്നേറ്റത്തിലാണ് കോൺഗ്രസ്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കോൺഗ്രസ് കടന്നു.
അതേസമയം ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. വരുണയിൽ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. കനക് പുരയിൽ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാർവാർഡിൽ ജഗദീഷ് ഷെട്ടാറും ഷിഗോണിൽ ബസവരാജ് ബൊമ്മയും മുന്നിലാണ്.
മുൻ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാൽ കോൺഗ്രസ് നല്ല മുന്നേറ്റമുണ്ടാക്കിയതോടെ ജെഡിഎസിന്റെ വിലപേശൽ അത്ര കണ്ട് ഏൽക്കാൻ സാധ്യതയില്ല. കുമാരസ്വാമി ചികിത്സയ്ക്കായി സിംഗപ്പൂരിൽ പോയത് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജെഡിഎസുമായി ബിജെപി അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടെന്ന് വാർത്തകൾ കൂടി വന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ സിംഗപ്പൂർ യാത്രയും ഏറെ ചർച്ചയായത്. ഇന്ന് രാവിലെ സിങ്കപ്പൂരിൽ നിന്ന് കുമാരസ്വാമി ബാംഗ്ലൂരിൽ തിരിച്ചെത്തിയിരുന്നു.
Story Highlights: Ballari sitting MLA B Nagendra won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here