Advertisement

കൊച്ചി കിന്‍ഫ്രാ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം

May 13, 2023
Google News 2 minutes Read
kochi-kakkanad-info-park-geo-info-tech-building-fire

കൊച്ചി കിന്‍ഫ്രാ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ തീപിടുത്തം. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്.(kakkanad infopark geo info tech building fire)

ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇന്‍ഫോ എന്ന ഐ ടി സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിനുള്ളിലെ എസികൾ പൊട്ടിത്തെറിച്ചു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

സ്ഥാപനത്തില്‍ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. കെട്ടിടത്തിനുള്ളിൽ മുപ്പതോളം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

Story Highlights: kakkanad infopark geo info tech building fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here