Advertisement

നെഞ്ചിടിപ്പോടെ കർണാടക; യെദ്യൂരപ്പയുടെ വസതിയിൽ ബിജെപി യോ​ഗം ചേരുന്നു, കുമാരസ്വാമി ബംഗളൂരുവിൽ തിരിച്ചെത്തി

May 13, 2023
Google News 3 minutes Read
Karnataka election; CM and BJP leaders meet at Yediyurappa's residence

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കാനിരിക്കേ ബിജെപിയുടെ യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ അടക്കമുള്ള നേതാക്കള്‍ ബംഗളൂരുവില്‍ യോഗം ചേരുന്നു. യെദ്യൂരപ്പയുടെ വസതിയിലായിരുന്നു യോഗം. ( Karnataka election; CM and BJP leaders meet at Yediyurappa’s residence ).

അതേസമയം, ജെഡിഎസിന്റെ കുമാരസ്വാമി ബാംഗ്ലൂരിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെയാണ് സിങ്കപ്പൂരിൽ നിന്ന് അദ്ദേഹം ബാംഗ്ലൂരിൽ എത്തിയത്. ഇപ്പോൾ കുമാരസ്വാമി ജെപി നഗറിലെ വീട്ടിലാണുള്ളത്. ഉച്ചയോടെ പത്മനാഭ നഗറില്‍ ദേവഗൗഡയുടെ വീട്ടിലെത്തും. ബംഗളൂരുവിലെ നഗരമേഖല, മൈസൂർ, മംഗളൂരു, ഹുബ്ബള്ളി തുടങ്ങിയ നഗരമേഖലകളിലെ ഫലമാകും ആദ്യം അറിയാനാവുക. ഗ്രാമീണ മേഖലകൾ ധാരാളമുള്ള ജില്ലകളിലെ ഫലം വരാൻ വൈകും.

പ്രാഥമിക ഫലസൂചനകൾ എട്ടരയോടെ അറിയാനാകും. ഒമ്പതരയോടെ ട്രെൻഡ് വ്യക്തമാകും. എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും ജെഡിഎസിന്റെ നിലപാട് നിർണായകമാകും. ജെഡിഎസ് ആകട്ടെ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടിലാണ്. തൂക്കുസഭ പ്രവചിക്കപ്പെട്ടതോടെ അധികാരം പിടിക്കാൻ കോൺഗ്രസും ബിജെപിയും നീക്കമാരംഭിച്ചിട്ടുണ്ട്.

Read Also: കർണാടകയിൽ ആര് വീഴും, ആര് വാഴും?; പ്രാഥമിക ഫലസൂചനകൾ എട്ടരയോടെ, ഒമ്പതരയോടെ ട്രെൻഡ് വ്യക്തമാകും

കർണാടക വോട്ടെണ്ണലിനായി പൂർണസജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സംസ്ഥാനത്താകെ 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. റെക്കോർഡ് പോളിങ് ആണ് ഇത്തവണ കർണാടകയിൽ രേഖപ്പെടുത്തിയത് (73.19 ശതമാനം). വർധിച്ച പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ജെഡിഎസും.

തെരഞ്ഞെടുപ്പിന് മുൻപ് പയറ്റിയ സംവരണ തന്ത്രത്തിലൂടെ വടക്കൻമധ്യകർണ്ണാടകത്തിലെ ലിംഗായത്ത്, നായക, എഡിഗ, ബില്ലവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ബിജെപി ശ്രദ്ധിച്ചിരുന്നു. ഇതിനെതിരെ ഒബിസി, ദളിത്, ന്യൂനപക്ഷ രാഷ്ട്രീയമാണ് കോൺഗ്രസ് പയറ്റിയത്. ജാതിക്കളിയിൽ ആര് വിജയിക്കുമെന്നത് പ്രവചനാതീതമാണ്.

ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങൾ തള്ളിക്കളയുകയാണ് കോൺഗ്രസ് അധ്യക്ഷൻ. കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കും. സ്വന്തം നിലയിലാണ് സർക്കാർ രൂപീകരിക്കാൻ പോകുന്നത്. 224ൽ 150 ഓളം സീറ്റുകൾ പിടിക്കാനാകുമെന്നും ഡികെ ശിവകുമാർ ആത്മവിശ്വാസം പങ്കുവച്ചു.

Story Highlights: Karnataka election; CM and BJP leaders meet at Yediyurappa’s residence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here