മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം

മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം. ബീഹാർ സ്വദേശി രാജേഷ് മഞ്ചിയാണ് മരിച്ചത്. രാജേഷിനെ മർദിച്ച് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയാണ് രാജേഷ് മരിച്ചത്.
സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണ ശ്രമത്തിനിടെ വീടിൻ്റെ ടെറസിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയത്. പോസ്റ്റ്മോർട്ടത്തിൽ രാജേഷിന് മർദനമേറ്റെന്ന് കണ്ടെത്തുകയായിരുന്നു.
ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് പിന്നീട് കൊലപതാകം അടക്കമുള്ള വകുപ്പുകൾ ചുമത്തി. കസ്റ്റഡിയിൽ ഉള്ളവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
Story Highlights: malappuram employee death murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here