കർണാടക മുഖ്യമന്ത്രിയെ ഖാർഗെ തീരുമാനിക്കും; കോൺഗ്രസ് നിയമസഭാ കക്ഷി യോഗം അവസാനിച്ചു

കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കും. ഇക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി കോൺഗ്രസ് നിയമസഭാകക്ഷി യോഗം പ്രമേയം പാസാക്കി. പിന്നാലെ ബെംഗളൂരുവിൽ നടന്ന യോഗം അവസാനിച്ചു.
സിദ്ധരാമയ്യയും ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവുമായി നിൽക്കുന്നത്. ഇരുവരേയും പിന്തുണയ്ക്കുന്ന അണികൾ ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി യോഗം നടക്കുന്ന ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി.
അതേസമയം കർണാടകയിൽ പുതിയ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. ഖാർഗെയ്ക്കും സോണിയക്കും പുറമെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
Story Highlights: Kharge will decide the Chief Minister of Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here