Advertisement

‘ആർട്ടിക്കിൾ 370 ഭരണഘടനാ ശിൽപികൾ ബുദ്ധിപൂർവ്വം സ്ഥാപിച്ചത്’; അമിത് ഷാ

May 15, 2023
Google News 3 minutes Read
Constitution Meant For Article 370 To Be 'Temporary' Provision_ Amit Shah

Constitution Meant For Article 370 To Be ‘Temporary’ Provision: Amit Shah: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 തുടക്കം മുതൽ ഒരു താൽക്കാലിക വ്യവസ്ഥ മാത്രമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനാ ശിൽപികൾ ബുദ്ധിപൂർവ്വം സ്ഥാപിച്ചതാണ് ഈ വ്യവസ്ഥയെന്നും ഷാ പറഞ്ഞു. നിയമനിർമ്മാണം നന്നായി തയ്യാറാക്കിയാൽ ഒരു കോടതിക്കും വിശദീകരണം നൽകേണ്ട ആവശ്യം വരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പാർലമെന്റ് വളപ്പിൽ നിയമനിർമ്മാണ കരട് രൂപീകരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിർമ്മാണ രേഖകൾ തയ്യാറാക്കുന്നതിൽ വൈദഗ്ധ്യം ആവശ്യമാണ്. നിയമനിർമ്മാണ ഡ്രാഫ്റ്റിംഗ് ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും, അറിവില്ലായ്മ നിയമങ്ങളെയും മുഴുവൻ ജനാധിപത്യ സംവിധാനത്തെയും ദുർബലപ്പെടുത്തുക മാത്രമല്ല, ജുഡീഷ്യറിയുടെ പ്രവർത്തനത്തെയും ബാധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഏതൊരു ജനാധിപത്യ രാജ്യത്തിനും നിയമനിർമ്മാണ ഡ്രാഫ്റ്റിംഗ് പ്രധാനമാണ്. അതിനാൽ ഇതിലെ വൈദഗ്ദ്ധ്യം കാലക്രമേണ മാറുകയും വർദ്ധിക്കുകയും കൂടുതൽ കാര്യക്ഷമമാവുകയും വേണം. ജനാധിപത്യത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളാണ് – ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി. ഇവയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ നിർമ്മാതാക്കൾ മുഴുവൻ ജനാധിപത്യ ഭരണ സംവിധാനവും ഉണ്ടാക്കാൻ ശ്രമിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

ജനക്ഷേമവും ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഗണിക്കുകയും നിയമപരമായി അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് നിയമസഭയുടെ പ്രവർത്തനമെന്നും ഷാ പറഞ്ഞു. പാർലമെന്റിന്റെയും കേന്ദ്രമന്ത്രിസഭയുടെയും രാഷ്ട്രീയ ഇച്ഛാശക്തിയെ നിയമമാക്കി മാറ്റുകയാണ് നിയമനിർമ്മാണ വകുപ്പിന്റെ പ്രവർത്തനമെന്നും ഷാ പറഞ്ഞു. ഡ്രാഫ്റ്റിംഗ് ലളിതവും വ്യക്തവുമാണെങ്കിൽ, നിയമത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനും എളുപ്പമാകും. മാത്രമല്ല നടപ്പാക്കുന്നതിലെ പിഴവുകൾ ഒഴിവാക്കാനും ഇത് സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Story Highlights: Constitution Meant For Article 370 To Be ‘Temporary’ Provision: Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here