Advertisement

‘സുവർണ കർണാടക കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരും’; ഹലാൽ വിവാദത്തിന്റെ സൂത്രധാരൻ സി ടി രവി

May 15, 2023
Google News 3 minutes Read
our-personal-loss-not-of-ideology-bjps-ct-ravi-on-losing-chikkamaguluru-

ചിക്കമംഗളൂരുവിൽ തോൽവിയേറ്റത്തിന് പിന്നാലെ പ്രതികരണവുമായി കർണാടകയിലെ ഹലാൽ വിവാദത്തിന്റെ സൂത്രധാരരനും മുൻ ബിജെപി മന്ത്രിയും ജനറൽ സെക്രട്ടറിയും നാല് തവണ കർണാടക നിയമസഭാംഗവുമായ സി ടി രവി. കോൺഗ്രസിന്റെ എച്ച് ഡി തമ്മയ്യയോടാണ് സി ടി രവി പരാജയപ്പെട്ടത്. (Our personal loss not of ideology says ct ravi)

19 വര്‍ഷം കൈവശംവെച്ച മണ്ഡലം പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി ടി രവിയ്ക്ക് നഷ്ടമായത്. ജനവിധി അംഗീകരിക്കുന്നതായി സി ടി രവി ട്വീറ്റ് ചെയ്തു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

‘നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ഞങ്ങളുടെ വ്യക്തിപരമായ നഷ്ടമാണ്, നമ്മുടെ പ്രത്യയശാസ്ത്രത്തിനല്ല. വരും ദിവസങ്ങളിൽ ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തും. സുവർണ കർണാടക കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരും. ഞങ്ങൾക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും ഞാൻ കന്നടക്കാർക്ക് നന്ദി പറയുന്നു’, സി ടി രവി പറഞ്ഞു.

വൊക്കലിഗ സമുദായത്തിൽപ്പെട്ട സി ടി രവി 79,128 വോട്ടുകൾ നേടിയപ്പോൾ തമ്മയ്യ 85,054 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ജെഡിഎസ് സ്ഥാനാർത്ഥി ബി എം തിമ്മ ഷെട്ടിയാണ് 1,763 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുള്ളത്. 2004, 2008, 2013, 2018 വർഷങ്ങളിൽ സി ടി രവി ചിക്കമംഗളൂരുവിൽ നിന്നും വിജയിച്ചിരുന്നു.

Story Highlights: Our personal loss not of ideology says ct ravi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here