Advertisement

7 മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കിയൊരമ്മ; മാതൃകയാണ് സിന്ധുവിന്റെ സ്‌നേഹവും കരുതലും

May 15, 2023
Google News 3 minutes Read
woman-donates-breast-milk-to-feed-1400-babies-in-seven-months

ഏതൊരു കുഞ്ഞിന്റെയും നിലനിൽപ്പിനും രോഗപ്രതിരോധത്തിനും അനിവാര്യമായ ഒന്നാണ് മുലപ്പാൽ. കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളർച്ചയ്‌ക്ക് ആവശ്യമാണ് മുലപ്പാൽ. പല കാരണങ്ങൾ കൊണ്ടും അമ്മയുടെ പാൽ രുചിക്കാനുള്ള ഭാഗ്യം ലഭിക്കാതെ പോയ ഒരുപാട് കുഞ്ഞുങ്ങളുണ്ട്.(woman donates breast milk to feed 1400 babies in seven months)

എന്നാൽ അത്തരം കുഞ്ഞുങ്ങളുടെ അമ്മയാണ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനി സിന്ധു മോണിക്ക. ചുരുങ്ങിയ ഏഴ് മാസക്കാലം കൊണ്ട് കൊണ്ട് സിന്ധു മുലയൂട്ടിയത് 1,400 കുഞ്ഞുങ്ങളെയാണ്. 2021 ജൂലൈ മുതൽ 2022 ഏപ്രിൽ വരെ 42,000 മില്ലിലിറ്റർ മുലപ്പാലാണ് തമിഴ്‌നാട് സർക്കാരിന്റെ എൻഐസിയുവിലേക്ക് നൽകിയത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ഇതിന് പിന്നാലെ സിന്ധു ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിലും ഇടംപിടിച്ചു.മുലപ്പാൽ നൽകുന്നതിന് ഭർത്താവ് മഹേശ്വരനും അച്ഛൻ തിരുനവക്കരസുവും അമ്മ ഗുരുമണിയും പൂർണ പിന്തുണയാണ് നൽകുന്നതെന്നും സിന്ധു കൂട്ടിച്ചേർത്തു.

ഒന്നര വയസുകാരിയായ വെൺപയുടെ അമ്മ കൂടിയാണ് സിന്ധു. മകളെ മുലയൂട്ടി കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അത് സൂക്ഷിച്ചുവെയ്‌ക്കുകയും ചെയ്യും.ബ്രസ്റ്റ് മിൽക്ക് പമ്പ് ഉപയോഗിച്ചാണ് പാൽ ശേഖരിക്കുന്നത്. അതിന് ശേഷം സ്റ്റോറേജ് ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിക്കും.

അമൃതം എൻജിഒയിലെ അംഗങ്ങൾ ഓരോ മാസാവസാനവും വീട്ടിലെത്തി പാൽ കൊണ്ടുപോകും. തുടർന്ന് കോയമ്പത്തൂരിലെ ഗവൺമെന്റ് ആശുപത്രിയിലെ എൻഐസിയു ഡിപ്പാർട്ട്‌മെന്റിലെത്തിക്കുമെന്ന് സിന്ധു പറയുന്നു.

Story Highlights: woman donates breast milk to feed 1400 babies in seven months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here