Advertisement

ക്രൈസ്തവ സം​ഗീതജ്ഞൻ പാസ്റ്റ‍ർ ഭക്തവത്സലൻ അന്തരിച്ചു

May 16, 2023
Google News 2 minutes Read
Christian musician Pastor Bhaktavatsalan passed away

പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു മരണം. ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിലായിരിക്കെയാണ് മരണം.കിഡ്നി തകരാറും മറ്റ് ശാരീരിക അസ്വസ്ഥകളെയും തുടർന്ന് അന്തരിച്ചത്.(Christian musician Pastor Bhaktavatsalan passed away)

കഴിഞ്ഞ 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം 250തോളം ​ഗാനങ്ങൾ രചിച്ചു. 1966 – 67 കാലഘട്ടത്തിൽ സംഗീതജ്ഞരായ ഔസേപ്പച്ചൻ, പരേതനായ ജോൺസൻ മാസ്റ്റർ തുടങ്ങിയവരോടൊപ്പം തൃശ്ശൂർ പഴഞ്ഞിയിൽ ക്രിസ്ത്യൻ ആർട്സ് സെന്റർ എന്ന ഓർക്കസ്ട്ര രൂപികരിച്ചു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ഓൾ ഇന്ത്യ റേഡിയോയിലും പാടിയിരുന്നു. കൃസ്തീയ സം​ഗീതമേഖലയെ മാറ്റിമറിച്ച ‘Heartbeats’ എന്ന സംഘം 1980ൽ ആരംഭിച്ചു. ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി 1992 വരെ പ്രവർത്തിച്ചു.

പാടുവാൻ എനിക്കില്ലിനി ശബ്ദം, ആട്ടിടയാ, നിശയുടെ നിശബ്ദതയിൽ, മനസ്സലിവിൻ മഹാദൈവമേ, പരിശുദ്ധൻ മഹോന്നത ദേവൻ, ആശ്രയം ചിലർക്ക് രഥത്തിൽ.. എന്നു തുടങ്ങിയ ഹിറ്റ് ​ഗാനങ്ങൾ രചിച്ചു. സഭാ വ്യത്യാസം ഇല്ലാതെ കൃസ്തുമത വിശ്വാസികൾ പാടുന്ന ഈ ​ഗാനങ്ങൾ മിക്കവയും ജീവിതാനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ടവയാണ്. ഭാര്യ : ബീന. മക്കൾ : ബിബിൻ, ബിനി, ബെഞ്ചി

Story Highlights: Christian musician Pastor Bhaktavatsalan passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here