Advertisement

അസ്മിയയുടെ ദുരൂഹ മരണം; ബാലരാമപുരത്ത് ബിജെപി ഡിവൈഎഫ്ഐ പ്രതിഷേധം

May 17, 2023
Google News 2 minutes Read
DYFI ABVP strike on asniya mol issue

ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ 17 കാരി അസ്മിയമോളുടെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് സിപിഐഎം ബിജെപി സംഘടനകൾ. മതപഠനസ്ഥാപനത്തിൽലേക്ക് ആദ്യം എ ബി വി പിയും പിന്നീട് ഡിവൈഎഫ്‌ഐയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.(Balaramapuram asmiya death cpim bjp protest)

അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐയും ബി ജെ പിയും എ ബി വി പിയും പ്രതിഷേധം സംഘടിപ്പിച്ചത്. മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

മാ‍ർച്ച് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ മുന്നിൽ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാലരാമപുരം – വിഴിഞ്ഞം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചില പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാനും ശ്രമിച്ചു.

അതേസമയം അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. സംഭവത്തിൽ അന്വേഷണത്തിനായി നെയ്യാറ്റിൻകര എ എസ് പിയുടെ മേൽനോട്ടത്തിൽ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Story Highlights: Balaramapuram asmiya death cpim bjp protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here