വെറും 7 ദിവസങ്ങൾ കൊണ്ട് 7 ലോകാത്ഭുതങ്ങൾ സന്ദർശിച്ചു; ലോക റെക്കോർഡ് നേടി യുവാവ്
ഏഴ് ദിവസങ്ങൾ കൊണ്ട് ഏഴ് ലോകാത്ഭുതങ്ങൾ സന്ദർശിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജാമി മക്ഡൊണാൾഡ്. വെറും ആറു ദിവസവും 16 മണിക്കൂറും 14 മിനിറ്റും എടുത്താണ് ജാമി ചൈനയിലെ വൻമതിൽ, ഇന്ത്യയിലെ താജ്മഹൽ, ജോർദാനിലെ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ, മച്ചു പിച്ചു പെറു, മെക്സിക്കോയിലെ ചിചെനിറ്റ്സ ഇറ്റ്സ എന്നിവ കണ്ടത്.
യാത്രയ്ക്കിടെ, മിസ്റ്റർ മക്ഡൊണാൾഡ് നാല് ഭൂഖണ്ഡങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഒമ്പത് രാജ്യങ്ങളിൽ ഇറങ്ങി, 13 വിമാനങ്ങളിൽ പറന്നു, 16 ടാക്സികളിലും ഒമ്പത് ബസുകളിലും നാല് ട്രെയിനുകളിലും ഒരു ടോബോഗനിലുമായി ഏകദേശം 22,856 മൈലുകൾ സഞ്ചരിച്ചു.
മക്ഡൊണാൾഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്. അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം ചൈനയിലെ വൻമതിലായിരുന്നു. അതിനുശേഷം അദ്ദേഹം താജ്മഹലിലേക്കും ജോർദാനിലേക്കും പോയി, ശേഷം പുരാതന നഗരമായ പെട്രയിലേക്ക്. ബ്രസീലിലെ
റിയോ ഡി ജനീറോയിലെ ആർട്ട് ഡെക്കോ പ്രതിമയായ ക്രൈസ്റ്റ് ദി റിഡീമർ കാണാൻ പോകുന്നതിനുമുമ്പ് പ്രശസ്തമായ കൊളോസിയം കാണാൻ റോമിലേക്കും പറന്നു. ഓൺലൈനിൽ ‘അഡ്വഞ്ചർമാൻ’ എന്നാണ് മിസ്റ്റർ മക്ഡൊണാൾഡ് അറിയപ്പെടുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here