പരിധിയിൽ കൂടുതൽ ആളുകളെ കയറ്റി; മറൈൻ ഡ്രൈവിൽ കോസ്റ്റൽ പോലീസ് ബോട്ട് പിടികൂടി

പരാതിയിൽ കൂടുതൽ ആളുകളെ കയറ്റി സവാരി നടത്തിയ ഉല്ലാസ നൗക കൊച്ചി മറൈൻ ഡ്രൈവിൽ പിടിച്ചെടുത്തു. എറണാകുളം കോസ്റ്റൽ പോലീസാണ് മിനാർ എന്ന ബോട്ട് പിടികൂടിയത്. ബോട്ടുടമയെയും സ്രാങ്കിനെയും കസ്റ്റഡിയിലെടുത്തു 146 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ ഉണ്ടായിരുന്നത് 176 പേരായിരുന്നു. Overloaded Boat Seized in Marine Drive
മൂന്നു ദിവസങ്ങൾക്ക് മുൻപാണ് എറണാകുളം മറൈൻഡ്രൈവിൽ അനുവദിനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടികൂടിയത്. താനൂർ ബോട്ട് അപകടത്തിന് പുറകെ ബോട്ടുകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു.
Read Also: 20 പേരെ കയറാൻ അനുമതിയുള്ള ബോട്ടിൽ കയറ്റിയത് 40 പേരെ; രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു
തുടർന്നാണ്, നിയമലംഘനത്തിന് സെൻമേരിസ്, സന്ധ്യ എന്നീ ബോട്ടുകൾ പിടികൂടിയത്. 20 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേരെയാണ് ഇവർ കയറ്റിയത്. തുടർന്ന്, രണ്ട് ബോട്ട് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു. നിഖിൽ, ഗണേഷ് എന്നീ ജീവനക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്. സെൻട്രൽ പോലീസിന്റെതാണ് നടപടി.
Story Highlights: Overloaded Boat Seized in Marine Drive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here