നിലപാടില്‍ ഉറച്ച് ഡി.കെ, വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ല; സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു

കര്‍ണാടകത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടത്തിവന്ന ഒരുക്കങ്ങളാണ് നിര്‍ത്തിയത്. സിദ്ധരാമയ്യ ഡല്‍ഹിയില്‍ തുടരും. സിദ്ധരാമയ്യയുടെ വസതിക്ക് മുന്നില്‍ ആഘോഷങ്ങള്‍ നിലച്ചു.
കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡി.കെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം മടങ്ങി. നേതാക്കള്‍ ഡല്‍ഹിയില്‍ തുടരും.
രണ്ടുദിവസത്തിനകം തീരുമാനമെന്ന് രണ്‍ദീപ്സിങ് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സുര്‍ജെവാല മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിച്ചത്.
135 എം.എൽ.എമാരിൽ 90 പേരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. ജനകീയത കൂടാതെ ക്ലീൻ ട്രാക്കും അദ്ദേഹത്തിന് മുൻഗണന നൽകുന്നു. 2024 ൽ പൊതു തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിനാൽ തന്നെ ക്ലീൻ ട്രാക്കുന്ന നേതാവിന് പരിഗണന കിട്ടുന്നുണ്ട്. ഡി.കെ ശിവകുമാർ കേസന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
രണ്ട് ഘട്ടമായി ഇരു നേതാക്കളെയും മുഖ്യമന്ത്രിയാക്കാമെന്നാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുന്നോട്ടുവെച്ച നിർദേശം. ആദ്യ രണ്ടു വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയും അടുത്ത മൂന്നു വർഷം ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയുമെന്നാണ് ഖാർഗെ മുന്നോട്ടുവെച്ച നിർദേശം. സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി കാലാവധി തീരും വരെ ശിവ കുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി. അധ്യക്ഷ സ്ഥാനവുമാണ് നിർദേശം. ഈ നിർശേദം പക്ഷേ, ശിവ കുമാർ അംഗീകരിച്ചിട്ടില്ല. മൂന്ന് മുഖ്യമന്ത്രിമാരെ നിയമിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ പല മുഖ്യമന്ത്രിമാരിൽ ഒരാളാകാനില്ലെന്നാണ് ഡി.കെയുടെ പക്ഷം.
Story Highlights: Siddaramaiah’s supporters break into celebrations, official announcement awaited
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here